HOME
DETAILS

പ്രവാസികളെ നിങ്ങളറിഞ്ഞോ? പങ്കാളിയുടെ പേര് പാസ്പോർട്ടിൽ ചേർക്കാൻ ഇനി വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമില്ല

  
Abishek
April 13 2025 | 04:04 AM

No More Marriage Certificate Required Adding Spouses Name to Passport Gets Easier

ദുബൈ: ഇന്ത്യൻ പൗരന്മാർക്ക് ഇനി മുതൽ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ പങ്കാളിയുടെ പേര് പാസ്പോർട്ടിൽ ചേർക്കാൻ സാധിക്കും. ഇതിനായി ഒരു പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം (MEA). ഇതിനായി അപേക്ഷകർ 'അനെക്സർ J' എന്നറിയപ്പെടുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ഫോട്ടോ അഫിഡേവിറ്റ് സമർപ്പിക്കണം.

അനെക്സർ J 

അനെക്സർ J എന്നത് ദമ്പതികൾ ഒരുമിച്ച് ഒപ്പിട്ട് സമർപ്പിക്കുന്ന ഒരു പ്രസ്താവനയാണ്, അതിൽ അവർ വിവാഹിതരാണെന്ന് സ്ഥിരീകരിക്കുന്നു. ഇതിൽ പ്രധാനമായും ഇക്കാര്യങ്ങൽ ഉൾപ്പെട്ടിരിക്കണം.

1) ദമ്പതികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു ഫോട്ടോ

2) പൂർണ്ണമായ പേര്, മേൽ വിലാസം, വൈവാഹിക നില

3) ആധാർ നമ്പർ, വോട്ടർ ഐഡി, പാസ്പോർട്ട് നമ്പർ

4) തീയതി, സ്ഥലം, ഇരുവരുടെയും ഒപ്പുകൾ

പാസ്പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് നീക്കംചെയ്യാനോ പുതുക്കാനോ ഉള്ള നിയമങ്ങൾ

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് നീക്കംചെയ്യാനോ മാറ്റം വരുത്താനോ ആഗ്രഹിക്കുന്ന അപേക്ഷകർ ഇനിമുതൽ താഴെക്കൊടുത്തിരിക്കുന്ന രേഖകളിൽ ഏതെങ്കിലും സമർപ്പിക്കേണ്ടതുണ്ട്:

1) വിവാഹമോചന ഉത്തരവ്

2) ഭാര്യ/ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്

3) പുനർവിവാഹ സർട്ടിഫിക്കറ്റ്

4) അനെക്സർ J 

ഇന്ത്യയിലുടനീളം പാസ്പോർട്ട് സംബന്ധിച്ച നടപടിക്രമങ്ങൾ ലളിതമാക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പുതിയ പരിഷ്കാരം.

The process of adding a spouse's name to a passport has been simplified. According to the latest guidelines, a marriage certificate is no longer required for this purpose. This change aims to streamline the application process and reduce documentation requirements for individuals seeking to update their passport details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  10 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  10 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  11 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  11 hours ago