HOME
DETAILS

ഇതോക്കെ ശ്രദ്ധിക്കണ്ടേ? ഡ്രൈവർ സീറ്റിൽ കയറുന്നതിന് മുൻപ് കാറിന് വലം വെയ്ക്കണം; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

  
April 13, 2025 | 4:59 AM


കൊച്ചി: അശ്രദ്ധമായി പിന്നോട്ടെടുത്ത വാഹനങ്ങള്‍ മൂലം അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്നവര്‍ ശീലമാക്കേണ്ട നിര്‍ദേശങ്ങള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മോട്ടോര്‍ വാഹനവകുപ്പ് ഈ മുന്നറിയിപ്പ് നല്‍കിയത്.

ഇത്തരമൊരു അപകടത്തില്‍ അടുത്തിടെയായി ഒരു പിഞ്ചുകുഞ്ഞിന് ജീവന്‍ നഷ്ടമായതോടെയാണ് ഈ മുന്നറിയിപ്പുകള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. അനാവശ്യമായ അപകടങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവര്‍മാരുടെ അനാവശ്യ അശ്രദ്ധയും മുന്‍കൂര്‍ ജാഗ്രതയുടെ കുറവുമാണ് കാരണമാകുന്നത്.

വാഹനം ഉപയോഗിക്കുന്നവര്‍ പാലിക്കേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്:

  • വാഹനത്തിലേക്ക് കയറുന്നതിന് മുന്‍പ് ഡ്രൈവര്‍ വാഹനത്തിന്റെ വലതുവശത്ത് നിന്ന് ആരംഭിച്ച് മുന്നില്‍ കൂടി നടക്കണം. ഇതുവഴി വാഹനത്തിനും അതിനചുറ്റുമുള്ള ഭാഗങ്ങള്‍ കാണാനും സുരക്ഷിതമായി വാഹനത്തിലേക്ക് പ്രവേശിക്കാമെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
  • കുട്ടികള്‍ ഉള്ള വീടുകളിലെ വാഹനമോടിക്കുന്നവർ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത്, കുട്ടികള്‍ ആരുടെയെങ്കിലും കയ്യില്‍ സുരക്ഷിതമായി ഉണ്ടെന്ന് ഉറപ്പാക്കായതിന് ശേഷം മാത്രം വാഹനം എടുക്കുക.
  • വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി വാഹനം വീട്ടിനു വെളിയിലെത്തിയ ശേഷം അടക്കുന്നതാണ് എപ്പോഴും നല്ലത്. എന്തെങ്കിലും അപകടമുണ്ടായാല്‍ ശബ്ദം കേള്‍ക്കാനും സമയത്ത് പ്രതികരിക്കാനും സഹായകരമാവും.

മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ നിര്‍ദ്ദേശങ്ങള്‍ സമൂഹത്തിന് പങ്കുവച്ചത്. വാഹനമോടിക്കുന്ന ഓരോരുത്തരും ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടാല്‍ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

ഫേസ്ബുക്ക് പോസ്റ്റിന്റേ പൂർണരൂപം

എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

ഇന്ന് സമാനമായ ഒരു അപകടം സംഭവിച്ചു.

മാനസികമായി എത്രമാത്രം തളർത്തും പിഞ്ചുകുഞ്ഞിൻ്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. പല പ്രാവശ്യങ്ങളായി പറയാറുള്ളതുപോലെ വാഹനം എടുക്കുന്നതിനു മുൻപ് ഡ്രൈവർ വലതു വശത്തു നിന്ന് തുടങ്ങി മുൻപിൽ കൂടി വാഹനത്തെ ഒന്നു വലം വച്ചു വേണം ഡ്രൈവർ സീറ്റിൽ കയറാൻ. ഈ സമയം വാഹനത്തിനു ചുറ്റും ഒന്ന് കണ്ണോടിക്കാൻ കഴിയും.

കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിൽ കുട്ടി ആരുടെയെങ്കിലും കയ്യിൽ / സമീപത്ത് സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കി വേണം വണ്ടി മുന്നോട്ടോ പിന്നോട്ടൊ എടുക്കാൻ.വിൻഡോ ഗ്ലാസുകൾ താഴ്ത്തി വാഹനം വീട്ടിനു വെളിയിലെത്തിയ ശേഷം അടക്കുന്നതാണ് എപ്പോഴും നല്ലത്. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഏതെങ്കിലും തരത്തിലുള്ള ശബ്ദം ഡ്രൈവർക്ക് കേൾക്കാൻ ഇത് ഉപകരിക്കും.

വാഹനത്തിൻ്റെ സമീപത്തേക്ക് ചെന്ന് യാത്ര പറയുന്ന ശീലം (മുതിർന്നവരായാൽ പോലും) പരമാവധി ഒഴിവാക്കുക.കുഞ്ഞുങ്ങൾ ഇത് കണ്ട് പഠിക്കാനും അനുകരിക്കാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ വണ്ടി വീട്ടിൽ നിന്നും തിരിക്കുന്ന സമയത്ത് കുട്ടികളെ വണ്ടിയിൽ കയറ്റിയിരുത്തി ഗേറ്റിന് പുറത്ത് എത്തിയാലോ റോഡിൽ എത്തിയാലോ ഇറക്കുന്ന ശീലം ചിലർക്കുണ്ട്. ആ ഒരു ഓർമ്മയിലും കുട്ടി ഡ്രൈവറോ വീട്ടിലുള്ളവരോ അറിയാതെ വണ്ടിയുടെ അടുത്തേക്ക് ഓടി വരും.

ചിലർക്ക് വാഹനത്തിൽ കയറി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്ത ഉടനെ പുറപ്പെട്ട വിവരം അറിയിക്കുന്നതിനായി ഫോൺ ചെയ്യുന്ന ശീലമുണ്ട്. അത് തീർത്തും ഒഴിവാക്കുക.വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ google Map വഴി ലൊക്കേഷൻ സെറ്റ് ചെയ്യൽ, സീറ്റ് ബെൽട്ട് ധരിക്കൽ, കണ്ണാടി സെറ്റ് ചെയ്യൽ, സീറ്റ് അഡ്ജസ്റ്റ് ചെയ്യൽ തുടങ്ങിയവ ചെയ്തു എന്നുറപ്പാക്കുക.വാഹനം നീങ്ങി തുടങ്ങുമ്പോൾ ഇവ ചെയ്യാൻ ശ്രമിക്കുന്നത് മൂലം പരിസരം ശ്രദ്ധിക്കാൻ നമുക്ക് പറ്റാതെയാകാം.

Due to the rising number of accidents caused by reversing vehicles, the Motor Vehicles Department has issued fresh guidelines. Drivers are advised to walk around the car, especially from the right side to the front, before entering the vehicle. This helps ensure no obstacles or children are nearby. The department also recommends keeping windows slightly open to hear any warning sounds if something goes wrong.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊവിഡ് കാലത്ത് മരിച്ച ആരോഗ്യപ്രവർത്തകർക്ക് ആശ്വാസം: ഇൻഷുറൻസ് തുക ഉറപ്പാക്കാൻ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നിർദേശം

National
  •  5 days ago
No Image

'കളികൾ ഇനി ആകാശത്ത് നടക്കും' ലോകത്തിലെ ആദ്യ സ്റ്റേഡിയം സഊദിയിൽ ഒരുങ്ങുന്നു

Football
  •  5 days ago
No Image

മകനെയും ഭാര്യയെയും കുട്ടികളെയും തീ കൊളുത്തി കൊന്നു; ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദ് കുറ്റക്കാരന്‍, ശിക്ഷാവിധി ഈ മാസം 30ന്

Kerala
  •  5 days ago
No Image

യുഎഇക്കാർക്ക് തൊഴിൽ മന്ത്രാലയത്തിന്റെ പിഴകളും, ഫീസുകളും എട്ട് ബാങ്കുകൾ വഴി തവണകളായി അടയ്ക്കാം; കൂടുതലറിയാം

uae
  •  5 days ago
No Image

എതിരാളികളുടെ കൈകളിൽ നിന്നും മത്സരം സ്വന്തമാക്കാനുള്ള കഴിവ് അവനുണ്ട്: രവി ശാസ്ത്രി

Cricket
  •  5 days ago
No Image

കെനിയയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വിമാനം തകര്‍ന്ന്‌വീണ് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് 

International
  •  5 days ago
No Image

മംസാർ ബീച്ചിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി; പ്രവാസിക്ക് ആദരമൊരുക്കി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി

uae
  •  5 days ago
No Image

മെസിയല്ല! ലോകത്തിലെ മികച്ച താരം അവനാണ്: തെരഞ്ഞെടുപ്പുമായി മുൻ ഇംഗ്ലണ്ട് താരം

Football
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ 4 ദിവസത്തേക്ക് എസ്.ഐ.ടി കസ്റ്റഡിയില്‍ വിട്ടു, ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പമിരുത്തി ചോദ്യം ചെയ്യും

Kerala
  •  5 days ago
No Image

വിദ്വേഷ പ്രസംഗം: കര്‍ണാട ആര്‍.എസ്.എസ് നേതാവിനെതിരെ എഫ്.ഐ.ആര്‍; സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനും കേസ്

National
  •  5 days ago