HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് പി.വി. അൻവർ

  
April 13, 2025 | 6:34 AM


മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുൻപായി തന്നെ യുഡിഎഫിലേക്ക് പ്രവേശനം വേണമെന്ന് മുന്നറിയിപ്പുമായി രം​ഗത്തു വന്നിരിക്കുകയാണ് മുൻ എംഎൽഎ പി.വി. അൻവർ. "ഉപതെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് പ്രവേശനം ഉറപ്പായില്ലെങ്കിൽ പിന്നീട് എന്തെല്ലാമാണ് സംഭവിക്കേണ്ടി വരികയെന്നത് ചിന്തിക്കേണ്ടിവരും," എന്നും അൻവർ പറഞ്ഞു.

 യുഡിഎഫ് നേതാക്കളെ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെക്കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും, പിണറായിക്കെതിരായ ശക്തമായ പോരാട്ടത്തിനായി മുന്നണിയിൽ ചേരേണ്ടതിന്റെ ആവശ്യകതയും പി.വി. അൻവർ ആവർത്തിച്ചു.

"പിണറായിസത്തെ തകർക്കാനുള്ള യോജിച്ച പോരാട്ടത്തിന് താൻ എംഎൽഎ സ്ഥാനത്ത് നിന്നും രാജിവെച്ചു. അതിന് പിന്നാലെ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിക്കണം. യുഡിഎഫ് പ്രവേശനം ഉറപ്പായാൽ കൂടുതൽ ആളുകൾ തനിക്കൊപ്പം വരും.  അത്തരത്തിൽ  കൂട്ടായ പ്രവര്‍ത്തനം നടത്താനാകും. തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണം.

2026ൽ മത്സരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും, നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിൽ മാത്രമാണ് താൻ മത്സരിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞത് എന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ നടക്കാനിരിക്കുന്ന പോരാട്ടം കേരളത്തിലെ ഏറ്റവും നിർണായകമാകുമെന്നും അൻവർ വിശ്വസിക്കുന്നു.

ഉപതെരഞ്ഞെടുപ്പിൽ ആരാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുക എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. വി.എസ്. ജോയിയോ, ആര്യാടൻ ഷൗക്കത്തോ സ്ഥാനാർത്ഥിയാകുമോ എന്നതിലാണ് ചര്‍ച്ചകള്‍. ഇന്ന് മുസ്ലിംലീഗ് കൺവെൻഷൻ നടക്കുന്നുണ്ട്.

എൽഡിഎഫ്  സ്വതന്ത്ര സ്ഥാനാർത്ഥിയെ പരിഗണിക്കുന്നതായാണ് സൂചന. ചുങ്കത്തറ മാർത്തോമ കോളേജിന്റെ മുൻ പ്രിൻസിപ്പാൾ പ്രൊ. തോമസ് മാത്യു, നിലമ്പൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവരെ പരിഗണിക്കുന്നതായി അറിയുന്നു. താൻ മത്സരത്തിന് തയ്യാറാണ് എന്ന നിലപാട് ഷറഫലി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഏതുസമയവും ഉണ്ടായേക്കും എന്നതോടെയാണ് മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ തിരക്കിൽ ആയിരിക്കുന്നത്.

Former MLA PV Anwar has expressed his desire to join the UDF ahead of the Nilambur by-election. He stated that a collective political fight against the Pinarayi Vijayan government is possible only through UDF entry. Anwar added that he has already informed UDF leaders about the most winnable candidate and expects a decision soon. He also clarified that he will not contest in the by-election but emphasized that this is a crucial political battle. Meanwhile, Congress is yet to decide on its candidate, while the LDF is considering fielding a popular independent.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  4 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  4 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  4 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  4 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  4 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  4 days ago