HOME
DETAILS

സ്വര്‍ണ വില കുറഞ്ഞ് 50,000 ത്തിന് താഴെ പോകുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ 

  
Web Desk
April 13, 2025 | 10:15 AM

Will Gold Prices Drop Below 50000 in 2025 Experts Share Insights

ട്രംപിന്റെ താരിഫ് യുദ്ധമുള്‍പെടെയുള്ള ഓളങ്ങളില്‍ പെട്ട് സ്വര്‍ണ വില കത്തിക്കയറുകയാണല്ലോ. ലോകവിപണിയെ ഒന്നാകെ പിടിച്ചു കുലുക്കിയ വായ്പാര യുദ്ധപ്രതീതി സ്വാഭാവികമായും കേരളത്തിലും അലയടിക്കും. അതിന്റെ പിന്‍തിരയെന്നോണം കേരളത്തിലും സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. എത്രത്തോളമെന്നു വെച്ചാല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്ന് 70,000 രൂപ മതിയാവില്ല എന്നിടത്താണ് കാര്യങ്ങള്‍.

 70160 രൂപയാണ് കേരളത്തില്‍ പവന്‍ സ്വര്‍ണത്തിന്റെ വില. ആദ്യമായാണ് സംസ്ഥാനത്ത് പവന്റെ വില 70000 കടക്കുന്നത്.

വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് സ്വര്‍ണവിലയിലുണ്ടായ വര്‍ധന. ശനിയാഴ്ച 200 രൂപയുടെ വര്‍ധനയുമുണ്ടായി.  മൂന്ന് ദിവസത്തിനിടെ കേരളത്തില്‍ ഒരു പവന്റെ വിലയില്‍ നാലായിരത്തോളം രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ നിലവില്‍ 8,770 രൂപ നല്‍കണം. അതായത് ഇന്നത്തെ നിരക്കില്‍ ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങിക്കുമ്പോള്‍ പണിക്കൂലിയും ജി എസ് ടിയും അടക്കം ഏറ്റവും കുറഞ്ഞത് 77000 മുതല്‍ 80000 രൂപവരെ നല്‍കേണ്ടി വരുമെന്നും വദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

ട്രംപിന്റെ താരിഫില്‍ വിപണികള്‍ തകര്‍ന്നതാണ് സ്വര്‍ണവില ഇങ്ങനെ കൂടാന്‍ ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. അതായത് സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണുകയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നതും ഡിമാന്‍ഡ് കൂടാനിടയാക്കുന്നു. 

സ്വര്‍ണവില ഇനിയും കൂടുമോ തകര്‍ന്നടിയുമോ 

സ്വര്‍ണ വില ഈ രീതിയില്‍ തന്നെ കുതിപ്പ് തുടരുമോ അതോ ഭാവിയില്‍ തകര്‍ന്ന് വീഴുമോ എന്ന കാര്യത്തില്‍ വിദഗ്ധര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ്.  ഈ വര്‍ഷം സ്വര്‍ണ്ണ വില 10 ഗ്രാമിന് ഒരു ലക്ഷം രൂപയിലെത്തുമെന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ സമീപകാലത്ത് 38 മുതല്‍ 40% വരെ വില കുറയുമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.  

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം രണ്ട് തവണ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെ സംഭവിച്ചാല്‍  2025 കഴിയുമ്പോഴേക്കും സ്വര്‍ണ്ണം ഒരു ലക്ഷം രൂപയിലെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കാമ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടര്‍ കോളിന്‍ ഷാ സൂചിപ്പിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

സ്വര്‍ണ്ണ വിലയ്ക്ക് പരിധി ഇല്ലെന്നും അന്താരാഷ്ട്ര വിപണിയില്‍ അത് ട്രോയ് ഔണ്‍സിന് 4000-4500 ഡോളര്‍ വരെ എളുപ്പത്തില്‍ എത്തിയേക്കാമെന്നും സാമ്പത്തിക വിദഗ്ധന്‍  കിഷോര്‍ നര്‍നെയും ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് വില ഇനിയും കൂടുമെന്നാണ് വിദഗ്ധാഭിപ്രായം. 

അതേസമയം,  സ്വര്‍ണ്ണ വില ഔണ്‍സിന് 1820 ഡോളറായി കുറയുമെന്ന് യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന സ്ഥാപനമായ മോര്‍ണിംഗ്സ്റ്റാറിലെ മാര്‍ക്കറ്റ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ മില്‍സ് പ്രവചിക്കുന്നു.  അങ്ങിനെയെങ്കില്‍ നിലവിലെ നിരക്കില്‍ നിന്നും 38-40 ശതമാനം വരെ വിലകുറയും. അത്തരമൊരു കുറവ് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുകയാണെങ്കില്‍ കേരളത്തില്‍ ഒരു പവന് 42000-45000 രൂപ വരെ ഇടിയുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നു.

 

Discover whether gold prices in India could fall below ₹50,000 in 2025. Get expert predictions, market trends, and key global factors influencing gold rates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago