ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം
അമരാവതി: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. ഉച്ചയ്ക്ക് 12:45 ഓടെയാണ് പടക്കനിര്‍മാണശാലയില്‍ തീപിടുത്തമുണ്ടായത്.
സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരുക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയതായും അവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു,' ആഭ്യന്തര മന്ത്രി വി അനിത പിടിഐയോട് പറഞ്ഞു.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അനിതയ്ക്കും ജില്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയുമായ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി എട്ട് പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ദുരന്തത്തെക്കുറിച്ച് അറിഞ്ഞ ജഗന്‍ പാര്‍ട്ടി നേതാക്കളോട് അപകട സ്ഥലം സന്ദര്‍ശിക്കാനും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാനും നിര്‍ദ്ദേശിച്ചു.
ഈ മാസം ആദ്യം, ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഒരു പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നുവീണ് ഏഴ് പേരാണ് മരിച്ചത്. ദീസ പട്ടണത്തിനടുത്തുള്ള യൂണിറ്റിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."