അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടകയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ബിഹാര്‍ സ്വദേശിയായ നിതേഷ് കുമാര്‍ കൊല്ലപ്പെട്ടതായി പൊലിസ് പറഞ്ഞു. പ്രതി പൊലിസിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ച് വെടിവെക്കുകയായിരുന്നെന്നാണ് പൊലിസ് ഭാഷ്യം.
കഴിഞ്ഞ ദിവസമാണ് പ്രതി അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്. ഇയാള്‍ കുട്ടിയെ കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലിസ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത ഇയാള്‍ സമീപത്തെ വീട്ടില്‍വെച്ച് കുട്ടിയെ പീഡിപ്പിക്കുകയും, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശേഷം ശുചിമുറിയില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയും ചെയ്തു.
കുട്ടിയെ കാണാതായ വിവരമറിഞ്ഞ മാതാവ് പൊലിസില്‍ പരാതി നല്‍കി. ശേഷം നടന്ന തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതിയായ നിതേഷ് കുമാര്‍ കഴിഞ്ഞ കുറച്ച് നാളുകളായി കുടും സമേതം ഹുബ്ബള്ളിയില്‍ തന്നെയാണ് താമസം.
പ്രതി മനപൂര്‍വ്വം പൊലിസിനെ ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. തന്നെ പിടികൂടാനെത്തിയ പൊലിസിന് നേരേ പ്രതി വെടിവെക്കുകയും, തിരിച്ച് വെടിയുതിര്‍ത്തപ്പോള്‍ പ്രതി കൊല്ലപ്പെട്ടെന്നം ഹുബ്ബള്ളി എസ്പി ശശികുമാര്‍ പറഞ്ഞു. സംഭവത്തില്‍ രണ്ട് പൊലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം പ്രതിയുടെ മാതാപിതാക്കള്‍ മൃതദേഹം സൂക്ഷിച്ച ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തി. പൊലിസ് മനപൂര്‍വ്വം നിതീഷിനെ വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ കുടുംബം ആരോപിച്ചു.
karnataka police shot encounter accused in hubballi rape case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."