HOME
DETAILS

നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് നാടുകടത്തലിന് സൈനിക വിമാനം വേണ്ട: സ്വന്തം ടിക്കറ്റിൽ മടങ്ങാൻ ട്രംപിന്റെ നിർദേശം

  
Web Desk
April 14 2025 | 01:04 AM

No Military Planes for Illegal Immigrants Trump Says Send Them Back on Their Own Ticket

 

വാഷിങ്ടൺ: അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവർ ഒരു മാസത്തിനകം രാജ്യം വിടണമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിനെ തുടർന്നാണ് ഈ നിർദേശം. 30 ദിവസത്തിനുള്ളിൽ രേഖകളില്ലാതെ താമസിക്കുന്ന എല്ലാ വിദേശികളും രാജ്യം വിടണമെന്നാണ് ആവശ്യം.

സമയപരിധിക്കുശേഷം പിടിക്കപ്പെടുന്നവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇവർ ഫെഡറൽ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്നും, അല്ലാത്തവർക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിദ്യാർഥി വിസയോ മറ്റ് നിയമപരമായ വിസകളോ ഉള്ളവരെ ഈ നിർദേശം ബാധിക്കില്ല.

സ്വന്തം നാട്ടിലേക്ക് മടങ്ങാൻ അനധികൃത കുടിയേറ്റക്കാരെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം. ഇതുവരെ ഇവരെ സൈനിക വിമാനങ്ങളിലോ യാത്രാ വിമാനങ്ങളിലോ നാടുകടത്തിയിരുന്നത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയിരുന്നു. ഇനി സ്വന്തം ചെലവിൽ ടിക്കറ്റെടുത്ത് മടങ്ങണമെന്നാണ് നിർദേശം. തുടർന്നും അനധികൃതമായി താമസിക്കുന്നവർക്ക് ഒരു ദിവസം 998 ഡോളർ പിഴ ഈടാക്കും.

നേരത്തെ, ഇന്ത്യക്കാരെ കൈകാലുകൾ ബന്ധിച്ച് സൈനിക വിമാനത്തിൽ നാടുകടത്തിയത് വിവാദമായിരുന്നു. ഇത് യു.എസ് പാർലമെന്റിന്റെ ഇരുസഭകളിലും ചർച്ചയായി. നാല് ഘട്ടങ്ങളിലായി 500-ലേറെ ഇന്ത്യക്കാരെ ഇത്തരത്തിൽ നാടുകടത്തി.

ഇന്ത്യക്കാർ, പ്രത്യേകിച്ച് ഗുജറാത്തികൾ

അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്, പ്രത്യേകിച്ച് ഗുജറാത്തിൽനിന്നുള്ളവർ. 2023-ലെ കണക്കനുസരിച്ച്, യു.എസിലെ 67,391 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരിൽ 70 ശതമാനവും (41,330 പേർ) ഗുജറാത്തികളാണ്.

Former U.S. President Donald Trump has suggested that illegal immigrants should not be deported using military aircraft. Instead, he proposed that they should cover the cost of their return journey themselves.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി

uae
  •  2 days ago
No Image

ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക് 

National
  •  2 days ago
No Image

യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു

National
  •  2 days ago
No Image

'ഷെയ്ഖ് ഹംദാന് നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍

uae
  •  2 days ago
No Image

'പട്ടിക ജാതിക്കാരന്‍ അവന്റെ പണിചെയ്താ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുള്ള സംസാരമാണത്;  ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി 

Kerala
  •  2 days ago
No Image

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പോയ യുവാവിനെ കണ്ടെത്തി

Kerala
  •  2 days ago
No Image

ഓൺലൈൻ സേവന ദാതാൾക്ക് അംഗീകാരം നിർബന്ധമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി

oman
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ; സർക്കാർ മദ്യശാലയിലെ ഇ.ഡി റെയ്ഡിനെതിരെ സുപ്രീം കോടതി; അന്വേഷണം അവസാനിപ്പിക്കാൻ നിർദേശം

National
  •  2 days ago