ഗസ്സ സിറ്റിയിലെ അവസാന ആശുപത്രിയും നിലച്ചു, ചികിത്സയിലിരുന്ന ഒരു കുരുന്ന് ജീവന്‍ കൂടി പൊലിഞ്ഞു; ബോംബ് വര്‍ഷം തുടര്‍ന്ന് ഇസ്‌റാഈല്‍, 37 മരണം
ഗസ്സ: ഗസ്സയില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ഇസ്റാഈല്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ഗസ്സ സിറ്റിയിലെ ഏക ആശുപത്രിയും പ്രവര്‍ത്തനം നിര്‍ത്തി. കഴിഞ്ഞ ദിവസം ആക്രമണം നടന്ന അല്‍ അഹില്‍ അറബ് ബാപ്ടിസ്റ്റ് ആശുപത്രിക്ക് നേരെ ഇന്നലേയും ആക്രമണമുണ്ടായി. രണ്ട് മിസൈലുകളാണ് ഇന്നലെ ആശുപത്രിക്ക് മുകളില്‍ പതിച്ചത്. ആക്രമണത്തിന് മുന്‍പ് ആശുപത്രി ഒഴിപ്പിക്കാന്‍ ടെലിഫോണ്‍ നിര്‍ദേശമുണ്ടായിരുന്നു. ഇസ്റാഈല്‍ സുരക്ഷാ സേനാംഗമെന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. നൂറിലേറെ രോഗികള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജറൂസലം ക്രൈസ്തവ രൂപതയാണ് ആശുപത്രി നടത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനം അസാധ്യമെന്ന് തിരിച്ചറിഞ്ഞാണ് ആശുപത്രി അടച്ചിടാനുള്ള തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. അത്യാസന്ന നിലയിലുള്ള അമ്പതിലേറെ രോഗികളെ എവിടേക്ക് മാറ്റും എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അധികൃതര്‍ അറിയിച്ചു.
അല്‍ ഷിഫ ആശുപത്രി തകര്‍ത്തശേഷം ഗസ്സ സിറ്റിയില്‍ അവശേഷിക്കുന്ന ഏക ആശുപത്രിയായിരുന്നു അല്‍ അഹ്‌ലി. രാത്രി വൈകിയാണ് ആക്രമണമുണ്ടായത്. തുടര്‍ന്ന് രോഗികളെ ഒഴിപ്പിച്ചെന്നും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ചികിത്സകിട്ടാതെ റോഡരികിലാണ് കിടക്കുന്നതെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം വക്താവ് ഖലീല്‍ അല്‍ ദെഖ്റാന്‍ പറഞ്ഞു.
On Palm Sunday’s eve, Israel bombed Gaza’s Baptist Hospital.
— Quds News Network (@QudsNen) April 13, 2025
It doesn’t just kill—it chooses the moment. Holy Day massacres are ritual. A message: no joy is safe.
First published during Israel’s massacres on Eid’s first day—read the full article here.https://t.co/MvRWH16WSk
ഹമാസ് പോരാളികളുടെ കേന്ദ്രം എന്നാരോപിച്ചാണ് ആശുപത്രികള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത്.
കെയ്റോയില്‍ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച വീണ്ടും തുടങ്ങാനിരിക്കെയാണ് ഗസ്സയില്‍ ഇസ്റാഈല്‍ ആക്രമണം നടത്തിയത്. ഹമാസിനും ഇസ്റാഈലിനും ഇടയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാനായി ഖത്തര്‍, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ച പുനരാരംഭിക്കുന്നത്.
Israel launched another airstrike on Gaza’s Al Ahli Arab Baptist Hospital, forcing it to shut down. Over 100 patients were injured. The hospital, run by the Jerusalem Christian Diocese, was Gaza City's only remaining facility after Al Shifa’s destruction. Talks on ceasefire between Hamas and Israel are underway in Cairo.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."