ഇറാന്‍- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച
മസ്‌കത്ത് / വാഷിങ്ടണ്‍/ തെഹ്റാന്‍: ഒമാനില്‍ നടന്ന പ്രാഥമിക ആണവ ചര്‍ച്ച പ്രതീക്ഷാനിര്‍ഭരമെന്ന് അമേരിക്കയും ഇറാനും. ഇരു രാജ്യങ്ങളിലെ പ്രതിനിധികളുമായി ഒമാന്‍ വിദേശകാര്യമന്ത്രി ബന്ദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരേയും പ്രത്യേകം പ്രത്യേകമാണ് ബന്ദര്‍ ബിന്‍ ഹമദ് കണ്ടത്. ചര്‍ച്ച വരുന്ന ശനിയാഴ്ച വീണ്ടും നടത്തും.
ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും യു.എസിനെ പ്രതിനിധീകരിച്ച് യു.എസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 2018 ന് ശേഷം ഇറാനും യു.എസും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയാണ് നടന്നത്.
ഒമാനുമായുള്ള ചര്‍ച്ച ശുഭകരമായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി ചര്‍ച്ച നടന്ന ശേഷം പറഞ്ഞിരുന്നു. ആദ്യം ഇറാനുമായാണ് ഒമാന്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്നാണ് യു.എസുമായി ചര്‍ച്ച നടത്തിയത്. ഇറാന്‍ ആണവ കരാറിലെത്തിയില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടിവരുമെന്ന് ഇറാനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീടാണ് യു.എസ് സൗഹൃദപരമായ ചര്‍ച്ചയ്ക്ക് എത്തിയത്.
ഒമാനിലെ യു.എസ് അംബാസഡര്‍ അനാ എസ്‌ക്രോഗിമയും സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്നും വൈറ്റ്ഹൗസും പ്രതികരിച്ചു.
സങ്കീര്‍ണമായ പ്രശ്നങ്ങളാണ് ചര്‍ച്ചയ്ക്ക് വന്നതെന്നും വിറ്റ്കോഫ് നേരിട്ട് ചര്‍ച്ച നടത്തിയെന്നും ഇരു രാജ്യങ്ങള്‍ക്കും ഗുണമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ശനിയാഴ്ച അടുത്ത ചര്‍ച്ച തുടരുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
ഇറാനിലെ സാഹചര്യം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും ചര്‍ച്ച പൂര്‍ത്തിയായി തീരുമാനമെത്താതെ തനിക്ക് ഒന്നും പറയാനാകില്ലെങ്കിലും ആദ്യ ദിവസത്തെ ചര്‍ച്ച നല്ല രീതിയിലായിരുന്നുവെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."