HOME
DETAILS

ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങില്‍ അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 73 ജീവന്‍

  
April 16, 2025 | 3:11 AM

73 lives lost in drunk driving in five years

തിരുവനന്തപുരം:  സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലഹരിവസ്തുക്കളും മദ്യവും ഉപയോഗിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളുടെ എണ്ണം കൂടുതലെന്ന് റിപോര്‍ട്ട്. 73 പേരുടെ ജീവനാണ് ഇത്തരത്തില്‍ പൊലിഞ്ഞത്.  ലഹരിഉപയോഗിച്ച് വാഹനമോടിച്ച് പിടിച്ചവരുടെ എണ്ണവും വലുതാണ്. 2021 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 14 വരെയുള്ള ഗതാഗതവകുപ്പിന്റെ കണക്കുകളാണ് ഇത്. 2021ല്‍ ലഹരി ഉപയോഗം മൂലമുണ്ടായ അപകടം 68ഉം 22ല്‍ ഇത് 165ഉം 23ല്‍ 200 ആണ്. കഴിഞ്ഞവര്‍ഷം 174 അപകടങ്ങളുമാണുണ്ടായത്.

തിരുവനന്തപുരവും എറണാകുളവുമാണ് ലഹരിയുപയോഗ വാഹനാപകടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നഗരങ്ങള്‍. ഇതുവരെ മരണം 73. 2022ല്‍ മരണ സംഖ്യകൂടിയിരുന്നു. 24 പേര്‍ക്ക് ആണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷം ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടവരുടെ എണ്ണം മൂന്നര ലക്ഷത്തിനു മുകളിലാണ്. കൊല്ലം റൂറല്‍ മേഖലയിലാണ് കൂടുതല്‍ പേരും പിടിക്കപ്പെട്ടത്. ഇതുവരെ 41,117 പേരാണ് പിടിക്കപ്പെട്ടത്.

തൊട്ടടുത്ത് തന്നെയുള്ളത് എറണാകുളം സിറ്റിയും. 41,108 പേര്‍. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഏറ്റവും കുറച്ചുപേര്‍ പിടിയിലാത് കണ്ണൂര്‍ റൂറലിലാണ്. ഇവിടെ അഞ്ചുവര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 2,125 പേര്‍മാത്രമാണ്. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴയോ ആറുമാസം തടവ്ശിക്ഷയും ലഭിക്കും. വീണ്ടു ംപിടിക്കപ്പെട്ടാല്‍ 15,000 രൂപയും രണ്ടുവര്‍ഷം ത ടവും ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago