HOME
DETAILS

മുട്ടിലിഴഞ്ഞു, ചോരയിലെഴുതി, അവസാനം പ്രതീകാത്മകമായി കഴുമരത്തിലേറിയും സി.പി.ഒ ഉദ്യോഗാര്‍ഥികള്‍

  
Web Desk
April 16 2025 | 04:04 AM

CPO candidates who have been written in blood and finally symbolically hanged

വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ നാലുനാള്‍ മാത്രം ശേഷിക്കെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ഉദ്യോഗാര്‍ഥികൾ. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അഞ്ഞൂറിലധികം ഉദ്യോഗാര്‍ഥികളുടെ പൊലിസ് ഉദ്യോഗം എന്ന സ്വപ്‌നം പൊലിയും. ഇതിനിടെ സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സമരങ്ങള്‍ പലതും മാറ്റി പരീക്ഷിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍. ഇന്നലെ പ്രതീകാത്മകമായി കഴുമരത്തിലേറിയായിരുന്നു പ്രതിഷേധം. 

കറുത്ത തുണികൊണ്ട് കഴുത്ത് മൂടിക്കെട്ടി കൈകള്‍ പിന്നില്‍ കെട്ടിയാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിച്ചത്. സാധാരണയായി കഴുമരത്തിലേറ്റുന്നവരുടെ അവസാന ആഗ്രഹം ചോദിക്കാറുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ എന്താണെന്ന് പോലും സര്‍ക്കാര്‍ ചോദിക്കുന്നില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ഈ മാസം 19നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 
964 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 235 നിയമനം മാത്രമാണ് ഇതുവരെ നടത്തിയത്. നിയമന കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക എന്നിവയാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി 570ലധികം വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരുടെ ഒഴിവുണ്ടെന്നാണ് സമരക്കാര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്തു

Kerala
  •  17 hours ago
No Image

മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  17 hours ago
No Image

തകർന്നടിഞ് പാകിസ്ഥാൻ ഓഹരി വിപണി; ഐഎംഎഫ് ബെയിൽഔട്ടും അന്താരാഷ്‌ട്ര ഒറ്റപ്പെടലും, പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെന്ത്? 

Economy
  •  17 hours ago
No Image

ഇനി കൂളായി ഹജ്ജും ഉംറയും ചെയ്യാം; ശരീരം തണുപ്പിക്കുന്ന 'കൂളര്‍ ഇഹ്‌റാം വസ്ത്രം' അവതരിപ്പിച്ച് സഊദി

Saudi-arabia
  •  17 hours ago
No Image

അമ്പലമുക്ക് വിനീത കൊലക്കേസ്: കേരളത്തില്‍ തൂക്കുകയര്‍ കാത്ത് 40 പേര്‍, അവസാനം വധശിക്ഷ നടപ്പാക്കിയത് 34 കൊല്ലം മുമ്പ് റിപ്പര്‍ ചന്ദ്രനെ; നടപടിക്രമങ്ങള്‍ ഇങ്ങനെ

Kerala
  •  18 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം: കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ വ്യാപക ആക്രമണവും നാടുകടത്തല്‍ ഭീഷണിയും

latest
  •  18 hours ago
No Image

പീക് ടൈമില്‍ 62% വരെ വിദ്യാര്‍ഥികള്‍, 11 വര്‍ഷമായി കണ്‍സെഷന്‍ ടിക്കറ്റ് ഒരു രൂപ മാത്രം; ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് ബല്ലുടകമള്‍; ഇന്ന് മുഖാമുഖം ചര്‍ച്ച

latest
  •  18 hours ago
No Image

മോട്ടോർ വാഹന വകുപ്പിൽ; ബയോമെട്രിക് ഹാജരില്ലെങ്കിൽ ഇനി ശമ്പളവുമില്ല; ഉത്തരവുമായി ട്രാൻസ്പോർട്ട് കമ്മീഷണർ

Kerala
  •  18 hours ago
No Image

ഇങ്ങനെയൊരു സംഭവം ചരിത്രത്തിലാദ്യം; തോൽവിയിലും ജെയ്‌സ്വാളിന് അത്ഭുതകരമായ റെക്കോർഡ്

Cricket
  •  18 hours ago
No Image

ടെന്‍ഷന്‍ വേണ്ട, പുല്‍പ്പറ്റയുടെ 'ചങ്ങാത്തം' കൂട്ടിരിക്കും..; കുട്ടികളിലെ ആത്മഹത്യ തടയാന്‍ പദ്ധതിയുമായി പുല്‍പ്പറ്റ പഞ്ചായത്ത്; പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

latest
  •  18 hours ago