
എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍ക്ക് പകരം ബയോമെട്രിക് സംവിധാനം വികസിപ്പിക്കാന്‍ യുഎഇ

ദുബൈ: പ്രധാന സേവനങ്ങള്‍ ആക്സസ് ചെയ്യുന്നതിന് ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി കാര്‍ഡുകള്‍ ഹാജരാക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന ഒരു ബദല്‍ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങി യുഎഇ. ഒരു വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം ആരംഭിക്കുമെന്നാണ് കരുതുന്നത്.
വിവിധ മേഖലകളില്‍ സേവനം കാര്യക്ഷമമാക്കുന്നതിന് ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഉപയോഗിക്കും. ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയ മേഖലകളില്‍ ഇ-എമിറേറ്റ്‌സ് ഐഡികളുടെ ഉപയോഗം വിപുലീകരിക്കുന്നതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടും ഫിസിക്കല്‍ എമിറേറ്റ്സ് ഐഡി കാര്‍ഡ് കാര്‍ഡുകളുടെ തുടര്‍ച്ചയായ ആവശ്യകതയെക്കുറിച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗം അദ്നാന്‍ അല്‍ ഹമ്മദി ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിസിക്കല്‍ എമിറേറ്റ്‌സ് ഐഡിയുടെ നിരന്തരം ആവശ്യമായി വരുന്നത് താമസക്കാര്‍ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത് തുടരുകയാണെന്ന് അല്‍ ഹമ്മദി അഭിപ്രായപ്പെട്ടിരുന്നു. ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നതിന് രോഗികള്‍ ഇപ്പോഴും ഫിസിക്കല്‍ ഐഡി കാര്‍ഡുകള്‍ ഹാജരാക്കേണ്ടതുണ്ട്. അതേസമയം സാമ്പത്തിക ഇടപാടുകള്‍ക്ക് ബാങ്കുകളും ഇത് ആവശ്യപ്പെടുന്നു. കൂടാതെ, ഹോട്ടലില്‍ ചെല്ലുമ്പോഴും റൂം ലഭിക്കാനായി ഐഡി കാര്‍ഡ് കാണിക്കേണ്ട സ്ഥിതിയാണ്.
'അവശ്യ മേഖലകളില്‍ ഐഡന്റിറ്റി വെരിഫിക്കേഷന്‍ കാര്യക്ഷമമാക്കുന്നതിന് വേഗതയേറിയതും ഫലപ്രദവുമായ പരിഹാരങ്ങള്‍ അടിയന്തിരമായി ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു.
ഇ-എമിറേറ്റ്സ് ഐഡി ഇതിനകം തന്നെ നിരവധി സേവനങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് ഐസിപിയെ പ്രതിനിധീകരിച്ച് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കാര്യ സഹമന്ത്രി അബ്ദുള്‍ റഹ്‌മാന്‍ അല്‍ ഒവൈസ് പറഞ്ഞു. എഫ്എന്‍സി എടുത്തുകാണിച്ച മേഖലകളില്‍ ഇതിന്റെ ഉപയോഗം വിപുലീകരിക്കുന്നതിന് അതോറിറ്റി മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇപാസ് ആപ്പിനായി ഗിറ്റെക്‌സ് 2021ല്‍ അതോറിറ്റി നേരത്തെ മുഖം തിരിച്ചറിയല്‍ സേവനം ആരംഭിച്ചിരുന്നു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിരവധി സേവനങ്ങള്‍ ലഭ്യമാക്കുന്ന ആദ്യത്തെ സുരക്ഷിത ദേശീയ ഡിജിറ്റല്‍ ഐഡന്റിറ്റിയാണിത്.
UAEPASS ആപ്പ് വഴി നടപ്പിലാക്കുന്ന പുതിയ സംവിധാനത്തിന് ഐഡന്റിറ്റി വെരിഫിക്കേഷനുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് ഐസിപി പറഞ്ഞു. വിവിധ പങ്കാളികളുമായുള്ള സഹകരണം വിപുലമായ ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റങ്ങള്‍ വികസിപ്പിക്കാനും പരീക്ഷിക്കാനും ഇതു സഹായിക്കും. അതേസമയം അതോറിറ്റിയുടെ സംവിധാനങ്ങള്‍ക്കുള്ളില്‍ ഈ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രധാന പങ്കാളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എല്ലാ ഉപയോക്താക്കള്‍ക്കും സ്മാര്‍ട്ട് സേവനങ്ങളുടെ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും വിശ്വാസം വളര്‍ത്തുന്നതിനും നിയമങ്ങളും ഡാറ്റാ സംരക്ഷണ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വ്യക്തമായ സമീപനമാണ് അതോറിറ്റി പിന്തുടരുന്നത്.
The UAE is set to develop a cutting-edge biometric identification system, phasing out physical Emirates ID cards. The move aims to enhance security, streamline services, and support digital transformation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala
• 2 days ago
അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
Kerala
• 2 days ago
'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത്
International
• 2 days ago
നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു
Kerala
• 2 days ago
തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം
Cricket
• 2 days ago
'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 2 days ago
'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍
International
• 2 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 2 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു
Kerala
• 2 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍
Cricket
• 2 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 2 days ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 2 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 2 days ago
അസമില് ഭൂചലനം: റിക്ടര് സ്കെയിലില് 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• 2 days ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില് വന് വര്ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്
Saudi-arabia
• 2 days ago
10 വര്ഷത്തോളമായി ചികിത്സയില്, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില് നിന്ന് ചാടി ജീവനൊടുക്കി
National
• 2 days ago
ഛത്തീസ്ഗഡില് ക്രൈസ്തവര്ക്ക് നേരെ ബജ്റംഗ്ദള് ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 2 days ago
രാഹുലിന് നിയമസഭയില് വരാം, പ്രതിപക്ഷ നിരയില് മറ്റൊരു ബ്ലോക്ക് നല്കും; സ്പീക്കര് എ.എന് ഷംസീര്
Kerala
• 2 days ago
'പോരാടുക അല്ലെങ്കില് മരിക്കുക' ലണ്ടനില് കുടിയേറ്റ വിരുദ്ധ റാലിയില് ആഹ്വാനവുമായി ഇലോണ് മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 2 days ago
റണ്വേ അവസാനിക്കാറായിട്ടും പറന്നുയരാന് കഴിയാതെ ഇന്ഡിഗോ വിമാനം; എമര്ജന്സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള് യാദവ് ഉള്പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്
National
• 2 days ago
'ഇസ്റാഈലിന് ചുവപ്പ് കാര്‍ഡ് നല്കൂ'; സയണിസ്റ്റ് നരനായാട്ടിനെതിരെ ഫുട്ബോള് ഗാലറികളില് പ്രതിഷേധം ഇരമ്പുന്നു
Football
• 2 days ago
തൃശൂരില് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 2 days ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 2 days ago