HOME
DETAILS

ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍

  
Shaheer
April 17 2025 | 09:04 AM

Woman and Lover Arrested in UP for Killing Husband Faking Snakebite Death

ലഖ്‌നൗ: ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്ന ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം പാമ്പുകടിയേറ്റാണ് ഇയാള്‍ മരിച്ചതെന്ന് വരുത്തിത്തീര്‍ക്കാന്‍ പാമ്പിനെ കിടക്കയില്‍ കൊണ്ടിട്ട ഭാര്യയും സുഹൃത്തും അറസ്റ്റില്‍. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം.

ഞായറാഴ്ച രാവിലെയാണ് അമിത് കശ്യപ് എന്ന മിക്കിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് ജീവനുള്ള ഒരു അണലിയെയും കണ്ടെടുത്തിരുന്നു.

'അമിത് പാമ്പ് കടിയേറ്റല്ല മരിച്ചതെന്നും, ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം ആരംഭിച്ചു, ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് രവിതയെയും കാമുകന്‍ അമര്‍ദീപിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു,' മീററ്റ് സീനിയര്‍ പോലീസ് സൂപ്രണ്ട് വിപിന്‍ ടാഡ പറഞ്ഞു.

മഹ്‌മൂദ്പൂര്‍ സിഖേദ ഗ്രാമത്തിലെ ഒരു പാമ്പാട്ടിയില്‍ നിന്ന് അമര്‍ദീപ് 1,000 രൂപയ്ക്ക് ഒരു അണലിയെ വാങ്ങിയതായി പൊലിസ് സൂപ്രണ്ട് രാകേഷ് കുമാര്‍ മിശ്ര പറഞ്ഞു. ''കൊലപാതകം നടന്ന രാത്രിയില്‍, ഇരുവരും അമിത് ഉറങ്ങുന്നത് വരെ കാത്തിരുന്ന ശേഷം അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും സംശയം ഒഴിവാക്കാനും, അവര്‍ പാമ്പിനെ ഇയാളുടെ കിടക്കയില്‍ കൊണ്ടിട്ടു, പാമ്പ് പലതവണ അമിതിനെ കടിച്ചു,'' മിശ്ര പറഞ്ഞു.

പൊലിസ് അന്വേഷണത്തില്‍ രവിതയും അമര്‍ദീപും ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് കണ്ടെത്തി. അമിതിനൊപ്പം ജോലി ചെയ്തിരുന്ന അമര്‍ദീപ് ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ വരുമായിരുന്നു.

'അമിത് അടുത്തിടെയാണ് ഭാര്യയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞത്, അദ്ദേഹം അതിനെ എതിര്‍ത്തു. ഇതാണ് അമിതിനെ കൊല്ലാന്‍ ദമ്പതികളെ പ്രേരിപ്പിച്ചത്.' ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

A woman and her boyfriend were arrested in Uttar Pradesh for strangling her husband in his sleep and placing a snake in the bed to stage a fake snakebite death.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ നെയ്മറിനെ പോലെയാണ് കളിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് ഡെക്കോ

Football
  •  19 hours ago
No Image

ഗോരഖ്‌പൂരിൽ മലയാളി യുവ ഡോക്ടർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Kerala
  •  19 hours ago
No Image

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Kerala
  •  20 hours ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സഹോദരങ്ങൾ മരിച്ചു

Kerala
  •  20 hours ago
No Image

കൊൽക്കത്ത ഐഐഎമ്മിൽ ബോയ്സ് ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ടു; രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ

National
  •  20 hours ago
No Image

കിരീടങ്ങൾ നേടണമെങ്കിൽ യമാൽ ആ ടീമുമായി മികച്ച പോരാട്ടം നടത്തണം: മുൻ താരം

Football
  •  21 hours ago
No Image

യുഎസ് വിസ മാത്രം പോരാ? യുഎസ് എംബസിയുടെ കർശന മുന്നറിയിപ്പ്: 'ഈ നിയമങ്ങൾ ലംഘിച്ചാൽ നാടുകടത്തും'

International
  •  21 hours ago
No Image

'അധികാരത്തിലേറിയത് മുതല്‍ യു ടേണ്‍ അടിക്കുകയാണ് ഈ സര്‍ക്കാര്‍, യു ടേണ്‍ അവര്‍ക്ക് പുത്തരിയില്ല' പി.എം.എ സലാം

Kerala
  •  21 hours ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡും ഇങ്ങെടുത്തു; ഏഷ്യയിലെ രാജാവായി ഗിൽ

Cricket
  •  21 hours ago
No Image

വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

Kerala
  •  21 hours ago