HOME
DETAILS

ലോകത്തിന് മുന്നില്‍ കേരളത്തിന് കിഫ്ബി പുതിയ മുഖം സൃഷ്ടിക്കും- റവന്യൂ മന്ത്രി കെ.രാജന്‍

  
Web Desk
April 18 2025 | 03:04 AM

KIIFB is Redefining Keralas Future Says Revenue Minister K Rajan

ലോകത്തിന് കേരളത്തിന് പുതിയ മുഖം സൃഷ്ടിക്കാന്‍ കിഫ്ബി വഴി സാധ്യമാകുമെന്നും വ്യത്യസ്തമായ നിക്ഷേപ അനുഭവമാണ് കിഫ്ബിയെന്നും റവന്യൂമന്ത്രി കെ.രാജന്‍. 20 വര്‍ഷത്തിന് ശേഷം കേരളം എങ്ങനെയാണോ അത് 20 വര്‍ഷം മുമ്പ് തന്നെ സാധ്യമാക്കുക എന്നതായിരുന്നു കിഫ്ബിയുടെ ലക്ഷ്യം. വിമര്‍ശകര്‍ക്കു പോലും പദ്ധതിയുടെ ആവശ്യക്കാരും ഉപഭോക്താക്കളുമാകുന്നതാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സ്വാഭാവികമായും നമുക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ  റോഡുകള്‍ പാലങ്ങള്‍ ഉള്‍പെടെയുള്ള സഞ്ചാരമാര്‍ഗങ്ങളില്‍ വലിയ മാറ്റം കിഫ്ബി ഫണ്ടിലൂടെ നമുക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു. ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ദേശീയപാതയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലയില്‍ 25 ശതമാനം കൊടുക്കുന്ന ഒരു സംസ്ഥാനവും ഇന്ത്യയില്‍ പൂര്‍ണമായിട്ടും ഇല്ല എന്ന് നമുക്ക് കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ അതിനായി പ്രധാനമായും ഉപയോഗിച്ചത് കിഫ്ബി ഫണ്ടാണ്. ആറായിരം കോടി രൂപയോളം ചെലവഴിച്ച് റവന്യൂ വകുപ്പ് കൂടി വേഗതയില്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തില്‍ അതിവേഗം ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. മാത്രമല്ല 2025 പൂര്‍ത്തിയാവുന്നതോടെ വടക്കു മുതല്‍ തെക്കു വരെ കേരളത്തെ പൂര്‍ണമായും ബന്ധപ്പെടുത്തുന്ന ദേശീയപാതയുടെ വികസനം പൂര്‍ത്തിയാക്കും എന്ന നിലവാരത്തിലേക്ക് വരാന്‍ കഴിഞ്ഞത് കിഫ്ബിയുമായി ബന്ധപ്പെട്ട ചെലവഴിക്കാന്‍ കഴിഞ്ഞ സംഖ്യയാണ്'- അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഭൗതിക സാഹചര്യങ്ങളിലെ മാറ്റം റോഡുകളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെ പണിതു തീര്‍ത്ത സ്‌കൂളുകള്‍ അനവധിയാണ്. കേരളത്തിലെ അണ്‍എയ്ഡഡ് സ്‌കൂളികളില്‍ മാത്രം ലഭ്യമായിരുന്ന ലബോറട്ടറി സൗകര്യങ്ങള്‍ പാഠ്യേതര വിഷയങ്ങളുടെ പ്രത്യേകതകള്‍ ഓഡിറ്റോറിയം അത്യാധുനികമായ ക്ലാസ് മുറികള്‍ എല്ലാം നമുക്ക് കാണാവുന്നതാണ്. 44,000ത്തിലധികം ക്ലാസ് മുറികള്‍ തന്നെ കിഫ്ബിയുടെ പണമുപയോഗിച്ച് സ്മാര്‍ട്ടാക്കി. സ്‌കൂളുകളുടെ കാര്യത്തില്‍ പറയുകയും വേണ്ട- അദ്ദേഹം പറഞ്ഞു. 

മണ്ഡല വികസനത്തിലും കിഫ്ബി വഹിച്ച പങ്ക് ചെറുതല്ലെന്നും മന്ത്രി കെ രാജന്‍ ചൂണ്ടിക്കാട്ടി. തന്റെ നിയോജക മണ്ഡലത്തില്‍ ഏറ്റവും അഭിമാനകരമായ കാര്യം ഇനിയവിടെ സര്‍ക്കാര്‍ റോഡുകളില്‍ ബി.എം.ബി.സി ആക്കാനുള്ള റോഡുകളുടെ എണ്ണം വളരെ കുറവാണ്. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്ക് വരാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പുത്തൂര്‍ ലോകം തന്നെ ശ്രദ്ധിക്കുന്ന ഒരു സുവോളജിക്കല്‍ പാര്‍ക്ക് ആയി മാറുന്നതിന്റെ ഒരേഒരു ഉത്തരവാദിത്തം കിഫ്ബിക്ക് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിഫ്ബി പദ്ധതികള്‍ എല്ലാവര്‍ക്കും ഗുണകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം മറ്റൊരു കേരളമായി മാറി. ഒരുപക്ഷേ വിദേശത്ത് പോയി തിരിച്ചു വരുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു രണ്ട് വര്‍ഷത്തെ കാലയളവില്‍ നാടിടിലേക്ക് ഓടി വന്നപ്പോള്‍ നാടു തന്നെ മാറുന്ന വിധത്തിലുള്ള വികസനമാണ് നമ്മുടെ നാടിന് കാണാന്‍ പറ്റിയത്- അദ്ദേഹം ആവര്‍ത്തിച്ചു.

Revenue Minister K. Rajan states that KIIFB is creating a new face for Kerala and delivering a unique investment experience. He emphasizes that KIIFB aimed to achieve in the present what was envisioned for 20 years ahead, turning even critics into beneficiaries.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ

Saudi-arabia
  •  4 days ago
No Image

അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ

uae
  •  4 days ago
No Image

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ യുവതാരം; റിപ്പോർട്ട് 

Cricket
  •  4 days ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ

Saudi-arabia
  •  4 days ago
No Image

യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ 

Tech
  •  4 days ago
No Image

ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Kerala
  •  4 days ago
No Image

യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം

uae
  •  4 days ago
No Image

കാശ്മീർ പ്രശ്നവും ഞാൻ പരിഹരിച്ചു തരാം; വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ വാഗ്ദാനവുമായി ട്രംപ് 

National
  •  4 days ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ

National
  •  4 days ago
No Image

കളമറിഞ്ഞു കളിച്ച ചൈന; ഇന്ത്യ-പാക് സംഘർഷത്തിൽ ചൈന മിണ്ടാതിരുന്നതിൽ കാരണമുണ്ട് 

Economy
  •  4 days ago

No Image

'വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധം, ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സൈന്യം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്' അവകാശ വാദവുമായി പാകിസ്ഥാന്‍

International
  •  4 days ago
No Image

ഗൾഫ് സന്ദർശനത്തിന് മുമ്പായി ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന സർപ്രൈസുമായി ട്രംപ്? ഹമാസിനെ നിരായുധീകരിക്കേണ്ട, വേഗം വെടിനിർനിർത്തണം; യുഎസ് നിലപാട് മാറ്റത്തിൽ ഞെട്ടി നെതന്യാഹു | Trump Gulf Visit

Trending
  •  4 days ago
No Image

ചൈന പോലും കൈവിട്ടിട്ടും തുർക്കി പാകിസ്ഥാനെ പിന്തുണച്ചതെന്തിന്: തുർക്കിയുടെ പിന്തുണയ്ക്ക് പിന്നിലെ കാരണങ്ങൾ 

International
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്നു പറഞ്ഞ് ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ചോദിച്ച് കൊച്ചിയിലേക്ക് ഫോണ്‍ കോള്‍; അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  4 days ago