
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഇന്ത്യൻ യുവതാരം; റിപ്പോർട്ട്

ഐപിഎൽ കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. ജൂണിലും ഓഗസ്റ്റിലുമായാണ് ഈ പരമ്പര നടക്കുന്നത്. അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. ഇപ്പോൾ ഈ പരമ്പരയിൽ ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ ഇടം നേടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സായ് ഇന്ത്യക്കായി ഓപ്പണർ ആയോ അല്ലെങ്കിൽ മൂന്നാം നമ്പർ പൊസിഷനിലോ ബാറ്റ് ചെയ്യുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
ഐപിഎല്ലിൽ ഈ സീസണിൽ ഗുജറാത്തിനായി സ്ഥിരതയാർന്ന പ്രകടനമാണ് സായ് പുറത്തെടുക്കുന്നത്. ഗുജറാത്തിനായി ഇതിനോടകം തന്നെ 11 മത്സരങ്ങളിൽ നിന്നും 509 റൺസാണ് സായ് സുദർശൻ നേടിയിട്ടുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ഈ തമിഴ്‌നാട്ടുകാരൻ നടത്തിക്കൊണ്ടിരിക്കുന്നത്.
2024-25 രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമായിരുന്നു സായ് പുറത്തെടുത്തത്. തമിഴ്‌നാടിനായി വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 304 റൺസായിരുന്നു സായ് അടിച്ചെടുത്തത്. ഡൽഹിക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയും താരം തിളങ്ങിയിരുന്നു. കൗണ്ടി ക്രിക്കറ്റിലും തന്റെ പ്രതിഭ പുറത്തെടുക്കാൻ സായ്ക്ക് സാധിച്ചിട്ടുണ്ട്. സറേയ്‌ക്കൊപ്പം അഞ്ച് മത്സരങ്ങളിൽ നിന്ന് 281 റൺസ് താരം നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നടന്ന ഓസ്‌ട്രേലിയക്കെതിരെയുള്ള ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് സായ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരുക്കേറ്റ ശുഭ്മാൻ ഗില്ലിനു പകരക്കാരനായാണ് സായ് സുദർശൻ ടീമിൽ എത്തിയിരുന്നത്. എന്നാൽ പ്ലെയിങ് ഇലവനിൽ താരത്തിന് അവസരം ലഭിക്കാതെ പോവുകയായിരുന്നു. ദേവ്ദത്ത് പടിക്കലിനാണ് മത്സരത്തിൽ അവസരം ലഭിച്ചിരുന്നത്.
Report says Young Indian player sai sudarshan set to make debut in India-England Test series
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു
uae
• 2 days ago
അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്‌ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം
Cricket
• 2 days ago
സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്
National
• 2 days ago
യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്
uae
• 2 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്
Kerala
• 2 days ago
ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
uae
• 2 days ago
മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്‌റ്റോകറൻസി വഴി
National
• 2 days ago
'എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞാന്‍ വരും എന്റെ അച്ഛനെ പരിചരിക്കാന്‍..'യാത്രക്ക് മുമ്പ് ക്യാപ്റ്റന്‍ സുമീത് അച്ഛന് നല്‍കിയ ഉറപ്പ്; അപകടം അനാഥനാക്കിയത് 82കാരനായ പിതാവിനെ കൂടി
National
• 2 days ago
പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിംഗ്-
National
• 2 days ago
ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ
uae
• 2 days ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം
National
• 2 days ago
വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു
Kerala
• 2 days ago
ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട
Business
• 2 days ago
ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee
bahrain
• 2 days ago
കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം
Kerala
• 3 days ago
ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി
National
• 3 days ago
മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
National
• 3 days ago
എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..? ഓറഞ്ച് നിറത്തിലുള്ള ബോക്സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?
Kerala
• 3 days ago
അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും
National
• 2 days ago
തിരിച്ചടിച്ച് ഇറാന്; ഇസ്റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍
International
• 2 days ago
'കയ്പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്റാഈലിന് ഇറാന്റെ മുന്നറിയിപ്പ്
International
• 2 days ago