HOME
DETAILS

ഐപിഎൽ മടങ്ങിയെത്തുമ്പോൾ ഓസ്‌ട്രേലിയൻ താരങ്ങൾ കളിക്കാനുണ്ടാവില്ല? കാരണമിത് 

  
May 11 2025 | 05:05 AM

Will Australian players be unavailable to play when the IPL returns

ഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ സ്ഥിരീകരിച്ചതിന് നിർത്തിവെച്ച ഐപിഎൽ അടുത്ത ആഴ്ച മുതൽ വീണ്ടും തുടങ്ങും. ഇന്ത്യയും പാക്കിസ്ഥാനും പൂർണമായും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് വ്യക്തമാക്കിയത്. ധരംശാലയിൽ നടന്ന പഞ്ചാബ് കിംഗ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മു, പത്താൻകോട്ട് എന്നിവിടങ്ങളിൽ അപായ സൈറണുകൾ മുഴങ്ങിയതിനെ തുടർന്ന് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്നാണ് ബിസിസിഐ ഐപിഎൽ നിർത്തിവെക്കുന്നതായി അറിയിച്ചത്. 

ഐപിഎൽ വീണ്ടും പുനരാരംഭിക്കുമ്പോൾ വിദേശ താരങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ഒരു പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ കളിക്കാൻ ചില ഓസ്‌ട്രേലിയൻ താരങ്ങൾ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനായുള്ള തയ്യാറെടുപ്പുകൾക്കായി ഓസ്‌ട്രേലിയൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങുമെന്നാണ്  ദി വെസ്റ്റ് ഓസ്‌ട്രേലിയൻ റിപ്പോർട്ട് ചെയ്യുന്നത്. 

ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, ട്രാവിസ് ഹെഡ്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, നഥാൻ എല്ലിസ്, ആരോൺ ഹാർഡി, സേവ്യർ ബാർട്ട്ലെറ്റ് എന്നീ താരങ്ങളാണ് ഇപ്പോൾ ഐപിഎല്ലിൽ കളിക്കുന്നത്. പഞ്ചാബ് കിങ്സിന്റെ ഗ്ലെൻ മാക്‌സ്‌വെൽ നേരത്തെ തന്നെ പരുക്കേറ്റ് പുറത്തായിരുന്നു. 

ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ മത്സരങ്ങൾ നടത്താനായി ബിസിസിഐ മൂന്ന് വേദികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ വേദികളാണ് ബിസിസിഐയുടെ പരിഗണനയിൽ ഉള്ളത്. അതിർത്തിയിൽ നിന്നും വളരെ അകലെയാണ് ഈ മൂന്ന് സ്റ്റേഡിയങ്ങളും സ്ഥിതി ചെയ്യുന്നത്. 

ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. 

Report says Will Australian players be unavailable to play when the IPL returns



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ആക്രമണം: ഇറാന്‍ സൈനിക മേധാവി ഹുസൈന്‍ സലാമിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ കൊല്ലപ്പെട്ടു; സ്ത്രീകളും കുട്ടികളും അടക്കം നിരവധി മരണം | Israel Attack on Iran

International
  •  2 days ago
No Image

എൽസ-3: ചരക്ക് അയച്ചവർക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങി; തുണയായത് ഹൈക്കോടതിയുടെ ഇടപെടൽ 

Kerala
  •  2 days ago
No Image

സ്‌കൂൾ സമയമാറ്റം; ഉത്തരവ് പിൻവലിക്കാൻ സമ്മർദമേറുന്നു; വിമർശനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Kerala
  •  2 days ago
No Image

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ്'; പ്രകാശന വേദിയിൽ മികച്ച പ്രതികരണം

organization
  •  2 days ago
No Image

ചക്രവാതച്ചുഴി; മഴ കനക്കുന്നു; നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago