HOME
DETAILS

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ

  
Web Desk
May 11 2025 | 06:05 AM

Saudi Arabia Arrests 15928 in One Week for Residency and Labor Law Violations

കഴിഞ്ഞ ഒരാഴ്ചക്കാലയളവിൽ സഊദി അറേബ്യയിൽ 15,928 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. 2025 മെയ് 1 മുതൽ മെയ് 7 വരെയുള്ള കാലയളവിൽ രാജ്യത്ത് നടത്തിയ പ്രത്യേക റെയ്ഡുകളിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങൾ ലംഘിച്ചവരെയും, അതിർത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.

2025 മെയ് 10-ന് സഊദി ആഭ്യന്തര മന്ത്രാലയം നൽകിയ വിവരമനുസരിച്ച്, റെസിഡൻസി നിയമലംഘനത്തിന് 10,179 പേരെയും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1,837 പേരെയും അതിർത്തി സുരക്ഷാ ലംഘനങ്ങൾക്ക് 3,912 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിദേശികളുടെ താമസ, തൊഴിൽ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക ഓപ്പറേഷനുകൾ നടത്തുന്നുണ്ട്. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർ 999 എന്ന നമ്പറിലും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. 

അതേസമയം, രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്ക് സഹായം നൽകുന്നത് ഗുരുതരമായ കുറ്റമാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. അനധികൃതമായി കുടിയേറ്റക്കാർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുക, താവളം നൽകുക, മറ്റു സേവനങ്ങൾ വാഗ്ദാനം ചെയ്യുക തുടങ്ങിയ പ്രവൃത്തികൾ നിയമവിരുദ്ധമായി കണക്കാക്കപ്പെടും. ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷയോടൊപ്പം ഒരു മില്യൺ റിയാൽ (ഏകദേശം 2.2 കോടി രൂപ) പിഴയും ലഭിക്കാനിടയുണ്ടെന്ന് സഊദി അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്.

Saudi authorities arrested 15,928 individuals in just one week for violating residency, labor, and border security laws. The crackdown targeted illegal workers, overstayers, and those involved in unlawful entry. Read more about Saudi Arabia's strict enforcement measures.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് ; യെല്ലോ അലർട്ട് ഏഴ് ജില്ലകളിൽ; കാലവർഷം മെയ് 27-ന് എത്താൻ സാധ്യത

Kerala
  •  a day ago
No Image

വലിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍; അവധി ഇത്ര ദിവസം

latest
  •  a day ago
No Image

'ഹിന്ദിനെ ചുംബിച്ച് ഷെയ്ഖ് മുഹമ്മദ്'; ഷെയ്ഖ് ഹംദാന്‍ പങ്കിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

uae
  •  a day ago
No Image

ഉള്ളാൾ ദർ​ഗ ഉറൂസിന് 3 കോടി ​ഗ്രാന്റ് അനുവദിച്ച് കർണാടക സർക്കാർ

National
  •  a day ago
No Image

തൊഴില്‍നിയമ ലംഘനങ്ങള്‍ക്കെതിരായ പരിശോധന വ്യാപിപ്പിച്ച് സഊദി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് 16,000 പേര്‍

latest
  •  a day ago
No Image

തുടരുന്ന ജാഗ്രത; രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ വീണ്ടും ബ്ലാക്ക് ഔട്ട്

National
  •  a day ago
No Image

ഇന്ത്യ-പാക് വെടിനിർത്തലിൽ അനിശ്ചിതത്വം; അഞ്ചു ഇന്ത്യൻ സൈനികർ വീരമൃത്യു; പാക് നീക്കങ്ങൾ നിരീക്ഷണത്തിൽ

National
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു; മലയാളി സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസ് എം ഷീബിന്റെ വീട്ടിൽ പൊലീസ് പരിശോധന

Kerala
  •  2 days ago
No Image

വൈറൽ പ്രാങ്ക് വീഡിയോ പണിപാളി; അമ്മയ്ക്ക് 1.77 ലക്ഷം രൂപ പിഴ

International
  •  2 days ago
No Image

സഊദി ഗ്രീന്‍ കാര്‍ഡ്; ആനുകൂല്യങ്ങള്‍, യോഗ്യത, ചെലവുകള്‍...എങ്ങനെ അപേക്ഷിക്കാം

latest
  •  2 days ago