HOME
DETAILS

ശബ്ദമലിനീകരണം: യുഎഇയിലെ റോഡുകളിൽ 2024-ൽ മാത്രം രേഖപ്പെടുത്തിയത് 7,222 നിയമലംഘനങ്ങൾ; ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ദുബൈയിൽ

  
May 11 2025 | 05:05 AM

UAE Records 7222 Noise Pollution Violations in 2024 Dubai Tops the List

ദുബൈ: യുഎഇയിലെ റോഡുകളിൽ 2024-ൽ മാത്രം ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട 7,222 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ. 

കാർ ഹോണുകൾ ദുരുപയോഗം ചെയ്തതിനും ഉച്ചത്തിലുള്ള സംഗീതം മുഴക്കിയതിനും 3,054 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, 4,168 നിയമലംഘനങ്ങൾ വാഹനങ്ങളുടെ അമിത ശബ്ദവുമായി ബന്ധപ്പെട്ടതാണ്, പലപ്പോഴും നിയമവിരുദ്ധമായ എഞ്ചിൻ പരിഷ്കാരങ്ങളോ അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങളോ ആണ് ഇത്തരം നിയമലംഘനങ്ങൾക്ക് വഴിയൊരുക്കുന്നത്. 

ദുബൈ, അബൂദബി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോൺ ശബ്ദത്തിനും, അമിത ശബ്ദത്തിലുള്ള സംഗീതത്തിനും, ദുബൈയിൽ 1,622 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയപ്പോൾ, അമിതമായ ശബ്ദമുണ്ടാക്കിയ വാഹനങ്ങളുടെ പേരിൽ 1,759 നിയമലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

തൊട്ടുപിന്നിൽ അബൂദബിയുണ്ട്. (785), (1,568) എന്നിങ്ങനെയാണ് അബൂദബിയിലെ കണക്കുകൾ. ഷാർജയിൽ ഹോൺ മുഴക്കുന്നതിനും/സംഗീതത്തിനും 504 ഉം എഞ്ചിൻ സംബന്ധമായ ശബ്ദത്തിന്റെ പേരിൽ 523 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, അജ്മാൻ , ഫുജൈറ , റാസൽഖൈമ , ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ താരതമ്യേന നിയമലം​ഘനങ്ങളുടെ എണ്ണം കുറവാണ്. 

നിയമം

ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20ൽ പറയുന്നത് പ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

ആർട്ടിക്കിൾ 73 പ്രകാരം, നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനുകൾക്ക് 1,000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും, 30 ദിവസത്തെ വാഹന കണ്ടുകെട്ടലും ലഭിക്കും.

2020 ലെ 5-ാം നമ്പർ നിയമം അനുസരിച്ച്, അബൂദബിയിൽ മോഡിഫിക്കേഷനുകൾ വരുത്തിയ വാഹനങ്ങൾ കണ്ടുകെട്ടാനും 10,000 ദിർഹം റിലീസ് ഫീസ് ചുമത്താനും സർക്കാരിന് കഴിയും. മൂന്ന് മാസത്തിനുള്ളിൽ പണം അടച്ചില്ലെങ്കിൽ വാഹനം ലേലത്തിൽ വിൽക്കാം. മറ്റുള്ളവരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഹോൺ അല്ലെങ്കിൽ സ്റ്റീരിയോ സിസ്റ്റം ദുരുപയോഗം ചെയ്താൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

The UAE authorities have registered 7,222 noise pollution violations on roads in 2024, with Dubai reporting the highest number of cases. The authorities are taking measures to enforce noise regulations and raise awareness about the issue. Excessive noise from vehicles can lead to fines and penalties for drivers [2].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിർത്തൽ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യ , അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു

National
  •  10 hours ago
No Image

യുദ്ധക്കൊതിയിലെ നിരാശ; വിക്രം മിസ്രിയെ ഉന്നംവെക്കുന്ന സോഷ്യൽ മീഡിയ കൊലവിളികൾ?

National
  •  10 hours ago
No Image

കോഹ്‌ലിയുടെ റെക്കോർഡ് തകർക്കാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ: മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

13കാരനിൽ നിന്ന് ഗർഭം; വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം; പോക്സോ കേസിൽ അധ്യാപിക അറസ്റ്റിൽ

National
  •  11 hours ago
No Image

ടോണി ക്രൂസ് വീണ്ടും റയലിനായി കളിക്കും; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  12 hours ago
No Image

വംശനാശ ഭീഷണിയിൽ 'മിസ് കേരള'; ബ്രിട്ടീഷുകാരൻ പേരിട്ട മലയാളി മീൻ അപ്രത്യക്ഷമാകുന്നു

Kerala
  •  12 hours ago
No Image

നിപ സമ്പര്‍ക്ക പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; മൊത്തം നെഗറ്റീവ് കേസുകൾ 49 ആയി

Kerala
  •  12 hours ago
No Image

ഖത്തർ ഐ.സി.ബി.എഫ് തൊഴിലാളി ദിനാഘോഷം സാധാരണ തൊഴിലാളികൾക്കുള്ള ആദരം പ്രശംസനീയം: ഇന്ത്യൻ അംബാസിഡർ

qatar
  •  12 hours ago
No Image

സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശനവിപണനമേള മികച്ച കവറേജിനുള്ള പുരസ്‌കാരം സുപ്രഭാതത്തിന്

Kerala
  •  12 hours ago
No Image

പത്മശ്രീ ജേതാവും ശാസ്ത്രജ്ഞനുമായ ഡോ. സുബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ; കാവേരി നദിയിൽ മൃതദേഹം കണ്ടെത്തി

National
  •  13 hours ago