HOME
DETAILS

സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ

  
Web Desk
May 11 2025 | 07:05 AM

Vikhaya gives warm welcome to Samastha leader Abdul Hamid Faizi in Mecca

മക്ക: ഈ വർഷത്തെ ഹജ്ജിനെത്തിയ സുന്നി യുവജന സംഘം സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഉസ്താദിന് മക്കയിൽ ഊഷ്മളമായ സ്നേഹ സ്വീകരണം നൽകി. ഇന്ത്യൻ ഹജ്ജ് മിഷൻ വഴി കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വിമാനത്തിൽ ജിദ്ദ എയർപോർട്ട് വഴി എത്തിയ ഹജ്ജ് സംഘത്തിൽ എത്തിയതായിരുന്നു ഹമീദ് ഫൈസി.

മലയാളികളുമായി രണ്ടാമത്തെ വിമാനം ശനിയാഴ്ച വൈകീട്ട് 4.30ന് കോഴിക്കോട്ടു നിന്ന് പുറപ്പെട്ട് സഊദി സമയം രാത്രി എട്ടിനാണ് ജിദ്ദയിലെത്തിയത്. 87 പുരുഷന്മാരും 86 സ്ത്രീകളുമുൾപ്പെടെ 173 തീർഥാടകരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്.

മക്കയിൽ നടന്ന സ്വീകരണത്തിൽ SIC മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റും നാഷണൽ വിഖായ ചെയർമാനുമായ ഉസ്മാൻ ദാരിമി കരുളായി, നാഷ്ണൽ സെക്രട്ടറി ഫരീദ് ഐകരപ്പടി, ഓർഗനൈസിങ് സെക്രട്ടറി നൗഫൽ തേഞ്ഞിപ്പാലം, ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിറാജ് പേരാമ്പ്ര, മക്ക വിഖായ ചെയർമാൻ സക്കീർ കോഴിചെന, കൺവീനർ നിസാർ ചുള്ളിയോട്, വൈസ് ക്യാപ്റ്റൻ ഫിറോസ് ഖാൻ ആലത്തൂർ, സെക്രട്ടറി ഫാറൂഖ് മലയമ്മ, ബഷീർ മുതുപറമ്പ്, യൂസഫ് ഹാജി ഒളവട്ടൂർ,  മുബഷിർ ബാവ, മുനീർ ഫൈസി മാമ്പുഴ, സിദ്ദീഖ് വളമംഗലം, മുജീബ് റഹ്മാൻ നീറാട്  തുടങ്ങിയവരുടെ നേതൃത്വത്തിൽ ഊഷ്‌മള സ്വീകരണമാണ് മക്ക വിഖായ നൽകിയത്.

ഇന്നലെ 7 മണിയോടെ മക്കയിൽ എത്തിയ ആദ്യ മലയാളി ഹജ്ജ് സംഘത്തിലെ 77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പെടെ 172 തീർഥാടകർക്കും വിഖായ അടക്കം വിവിധ സന്നദ്ധ സംഘടനകൾ ഉഷ്മള സ്വീകരണമാണ് ഒരുക്കിയത്. തുടർന്നുള്ള ദിവസങ്ങളിലും എത്തുന്ന എല്ലാ ഹാജിമാർക്കും ആവശ്യമായ എല്ലാ സേവനങ്ങളും നൽകുമെന്ന് നേതാക്കൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം

Kerala
  •  a day ago
No Image

ചരിത്രം! ഓസ്‌ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം

Cricket
  •  a day ago
No Image

ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്

International
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  a day ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  a day ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  a day ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  a day ago
No Image

ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്

International
  •  a day ago
No Image

അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

Kerala
  •  a day ago