HOME
DETAILS

മുള്ളറിന്റെ ഐതിഹാസിക യാത്രക്ക് അന്ത്യം; കിരീടവുമായി ബയേൺ ഇതിഹാസം പടിയിറങ്ങി

  
May 11 2025 | 05:05 AM

German legend Thomas Muller leaves Bayern Munich

അലിയൻസ് അരീന: ജർമൻ ഇതിഹാസം തോമസ് മുള്ളർ ബയേൺ മ്യൂണിക്കിൽ നിന്നും പടിയിറങ്ങി. കഴിഞ്ഞ ദിവസം ബൊറൂസിയ മോഞ്ചൻ ഗ്ലാഡ്ബാച്ചിനെതിരെയുള്ള  മത്സരത്തിലാണ് മുള്ളർ അവസാനമായി ബയേൺ മ്യൂണിക്കിനായി ബൂട്ട് കെട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബയേൺ മ്യൂണിക്കിന്റെ വിജയം. ടീമിനൊപ്പം ഈ സീസണിലെ ബുണ്ടസ് ലീഗ കിരീടവും നേടികൊണ്ടാണ് മുള്ളർ മടങ്ങുന്നത്.

ജർമൻ ക്ലബ്ബിനൊപ്പമുള്ള നീണ്ട 16 വർഷത്തെ ഫുട്ബോൾ യാത്രക്ക് കൂടിയാണ് മുള്ളർ വിരാമമിട്ടത്. ബയേൺ മ്യൂണിക്കിനായി 750 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ മുള്ളർ 248 ഗോളുകളും 222 അസിസ്റ്റുകളും ആണ് താരം സ്വന്തമാക്കിയിട്ടുള്ളത്. മുള്ളർ ജർമൻ ക്ലബിനൊപ്പം ഒരുപിടി കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 13 ബുണ്ടസ്ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉളപ്പടെ 33 കിരീടങ്ങൾ മുള്ളർ നേടിയിട്ടുണ്ട്. എട്ട് ഡിഎഫ്എൽ സൂപ്പർകപ്പ്, ആറ് ഡിഎഫ്എൽ കപ്പ്, രണ്ട് വീതം യുവേഫ സൂപ്പർ കപ്പ്,  ഫിഫ ക്ലബ് ലോകകപ്പ്  എന്നീ കിരീടങ്ങളാണ് താരം നേടിയിട്ടുള്ളത്. 

ബൊറൂസിയ മോഞ്ചൻ ഗ്ലാഡ്ബാച്ചിനെതിരെയുള്ള മത്സരത്തിൽ ബയേൺ മ്യൂണിക്കിനായി ഹാരി കെയ്ൻ, മൈക്കൽ ഒലീസ് എന്നിവരാണ് ഗോളുകൾ നേടിയത്. ഈ മത്സരത്തിന് മുമ്പ് തന്നെ ബയേൺ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായിരുന്നു. ബയേണിന്റെ 34ാമത് ബുണ്ടസ് ലീഗ വിജയമാണിത്. ലീഗിൽ ശക്തരായ എതിരാളിയും കഴിഞ്ഞ വർഷത്തെ ചാംപ്യൻമാരുമായ സാബി അലോൺസോയുടെ ബയേർ ലെവർകൂസനെ പിൻതള്ളിയാണ് ബയേണിന്റെ വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ലെവർകൂസൻ ഫ്രീബർഗിനോട് 2-2 എന്ന സ്‌കോറിൽ സമനില പാലിച്ചതോടെയാണ് ബയേണിന് ലീഗ് ടൈറ്റിൽ ലഭിച്ചത്. നിലവിൽ 33 മത്സരങ്ങളിൽ നിന്നും 24 വിജയവും ഏഴ് സമനിലയും രണ്ട് തോൽവിയും അടക്കം 79 പോയിന്റാണ് ജർമൻ ടീമിന്റെ കൈവശമുള്ളത്. 

ബയേണിന്റെ ഇംഗ്ലിഷ് സ്‌ട്രൈക്കർ ഹാരി കെയിന് ഈ കിരീടനേട്ടം ഏറെ പ്രിയപ്പെട്ടതാണ്. 31കാരനായ താരത്തിന്റെ കരിയറിലെ ആദ്യ കിരീടമാണിത്. ഈ സീസണിൽ ടീമിന്റെ ടോപ് സ്‌കോററും കെയ്ൻ തന്നെയാണ്. 24 ഗോളുകളാണ് താരം ഈ സീസണിൽ അടിച്ചു കൂട്ടിയത്. ഇംഗ്ലണ്ട് ദേശീയ ടീമിനായും ടോട്ടൻഹാം ഹോട്‌സ്പറിനായും മുമ്പ് കളിച്ചിട്ടുണ്ടെങ്കിലും, ഒരു പ്രധാന ട്രോഫി പോലും കെയിന് നേടാൻ സാധിച്ചിരുന്നില്ല. പല ഫൈനലുകളിലും പരാജയമായിരുന്നു വിധി.

German legend Thomas Muller leaves Bayern Munich



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ അനുകൂല പ്രക്ഷോഭം: കൊളംബിയ സര്‍വ്വകലാശാലയില്‍ അറസ്റ്റിലായവരില്‍ ഹോളിവുഡ് നടി മാഗി ഗില്ലെന്‍ഹാളിന്റെ മകളും

International
  •  a day ago
No Image

ഒരു ദിര്‍ഹത്തില്‍ നിന്ന് 350 മില്യണ്‍ ദിര്‍ഹത്തിലേക്ക്; അവസരങ്ങളെ ചവിട്ടുപടികളാക്കിയ ജിഗര്‍ സാഗര്‍

uae
  •  a day ago
No Image

മുത്തങ്ങയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം, യാത്രക്കാർക്ക് പരുക്ക്; ​ഗതാ​ഗതം തടസപ്പെട്ടു

Kerala
  •  a day ago
No Image

കൊലപ്പെടുത്തിയത് മാതാപിതാക്കളുൾപ്പെടെ നാല് പേരെ; നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലയിൽ വിധി ഇന്ന്

Kerala
  •  a day ago
No Image

പുതിയ അധ്യയന വർഷം; സ്കൂൾ ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവുമായി ആർടിഒ ,പരിശീലനമില്ലാതെ സ്കൂൾ വാഹനം ഓടിക്കാൻ അനുവാദമില്ല

Kerala
  •  a day ago
No Image

അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം: റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

Kerala
  •  a day ago
No Image

സുഡാനില്‍ ചൈനീസ് നിര്‍മ്മിത ആയുധം വിതരണം ചെയ്‌തെന്ന വാര്‍ത്ത നിഷേധിച്ച് യുഎഇ

uae
  •  a day ago
No Image

പാക് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ജവാന് കൂടി വീരമൃത്യു

National
  •  a day ago
No Image

ഫ്രീ നെറ്റു വേണോ? എങ്കില്‍ റാസല്‍ഖൈമയിലെ പബ്ലിക് ബസില്‍ ഒരു റൈഡിനു കേറിക്കോളൂ

uae
  •  a day ago
No Image

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന ചൂടിന് സാധ്യതയെന്ന്  കാലാവസ്ഥാ വകുപ്പ്

Kerala
  •  a day ago