HOME
DETAILS

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

  
April 18, 2025 | 4:14 PM

Legendary star Lionel Messi has spoken out in praise of Barcelonas young Spanish star Lamine Yamals performances

ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാലിന്റെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ഇതിഹാസ താരം ലയണൽ മെസി. യമാൽ മികച്ച താരമായി വളരുമെന്നാണ് മെസി പറഞ്ഞത്. സിമ്പിൾമെൻ ഫുട്‌ബോൾ മാഗസിന് നൽകിയ അഭിമുഖത്തിലാണ് മെസി സ്പാനിഷ് യുവതാരത്തെക്കുറിച്ച് സംസാരിച്ചത്. 

''ലാമിൻ യമാൽ ഫുട്ബോളിൽ കാണിക്കുന്നതും ഇതിനോടകം തന്നെ ചെയ്ത കാര്യങ്ങളും എല്ലാം വളരെ ശ്രദ്ധേയമാണ്. അവൻ സ്പെയ്നിനെ യൂറോ ചാമ്പ്യന്മാരാക്കിയിട്ടുണ്ട്. അവന് ഇപ്പോഴും 17 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. അവൻ വളർച്ചയുടെ പാതയിലാണ്. അവൻ ഒരു കളിക്കാരനായി വളരുകയും എന്നെപോലെ കളികളിൽ പുതിയ കാര്യങ്ങൾ ചേർക്കുകയും ചെയ്യും. അവന് അവിശ്വസനീയമായ ഗുണങ്ങളുണ്ട്. ഇതിനകം തന്നെ അവൻ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്'' ലയണൽ മെസി പറഞ്ഞു. 

2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. ബാഴ്സക്കായി ഇതിനോടകം തന്നെ 21 ഗോളുകളും 30 ആസിസ്റ്റുകളും ആണ് താരം നേടിയത്. ബാഴ്സലോണക്കൊപ്പം രണ്ട് കിരീടങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഇതിനുപുറമേ രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്.

സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 43 മത്സരങ്ങളിൽ നിന്നും 14 ഗോളുകളും 21 അസിസ്റ്റുകളും ആണ് യമാൽ നേടിയിട്ടുള്ളത്.

യുവേഫ ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ബാഴ്സ മികച്ച പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്വാർട്ടർ ഫൈനലിൽ ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിനെ പരാജയപ്പെടുത്തി ബാഴ്സലോണ സെമിയിലേക്ക് മുന്നേറിയിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ ലെഗ്ഗിൽ യമാൽ ഗോൾ നേടിയിരുന്നു. 

സ്പാനിഷ് ലീഗിലും സ്വപ്ന തുല്യമായ മുന്നേറ്റമാണ് ബാഴ്സലോണ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ ലാ ലീഗയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. 31 മത്സരങ്ങളിൽ നിന്നും 22 വിജയവും നാല് സമനിലയും അഞ്ചു തോൽവിയും അടക്കം 70 പോയിന്റ് ആണ് ഹാൻസി ഫ്ലിക്കിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്. 

Legendary star Lionel Messi has spoken out in praise of Barcelonas young Spanish star Lamine Yamals performances



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  10 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  10 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  10 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  10 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  10 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  10 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  10 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  10 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  10 days ago