HOME
DETAILS

അവനായിരിക്കും ഭാവിയിൽ ക്രിക്കറ്റ് ലോകം ഭരിക്കുക: സുരേഷ് റെയ്‌ന

  
April 20 2025 | 08:04 AM

Suresh Raina Praises Rajasthan Royals Young Player Vaibhav Suryavanshi Great Performance Against Lucknow Super Giants In IPL 2025

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ അരങ്ങേറ്റം നടത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച യുവതാരമാണ് രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് വൈഭവ്. തന്റെ ആദ്യ ഐപിഎൽ മത്സരത്തിൽ തന്നെ മിന്നും പ്രകടനമാണ് ഈ 14കാരൻ കാഴ്ചവെച്ചത്. ഇപ്പോൾ താരത്തെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ഭാവിയിൽ വൈഭവ് ക്രിക്കറ്റ് ലോകം ഭരിക്കുമെന്നാണ് റെയ്‌ന പറഞ്ഞത്. 

''ഭാവിയിൽ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകം ഭരിക്കും. അവൻ തന്റെ കഴിവ് തെളിയിക്കും. 43 വയസുള്ള ധോണി ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനെ നേരിടുന്ന ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള മത്സരം കാണാനായി ഞാൻ കാത്തിരിക്കുകയാണ്. ഞാനാണ് എതിർ ടീമിന്റെ ക്യാപ്റ്റൻ എങ്കിൽ അവന്റെ അടുത്തേക്ക് പോയി ഞാൻ അഭിനന്ദിക്കുമായിരുന്നു. ഞങ്ങൾക്ക് മികച്ച ഒരു ഭാവിയുണ്ടെന്നും അത് ശരിയായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുയാണെന്നും പറയുമായിരുന്നു'' സുരേഷ് റെയ്‌ന പറഞ്ഞു. 

മത്സരത്തിൽ 20 പന്തിൽ 34 റൺസാണ് വൈഭവ് അടിച്ചെടുത്തത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്താളുകളിലും വൈഭവ് ഈ വർഷം ഇടം നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരെ ബീഹാറിന് വേണ്ടി കളത്തിൽ ഇറങ്ങിയാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് വൈഭവ് മാറിയിരുന്നത്. 

പരുക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന് പകരമാണ് താരം കളത്തിൽ ഇറങ്ങിയത്. സഞ്ജുവിന് പകരം റിയാൻ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചിരുന്നത്. എന്നാൽ മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. രണ്ട് റൺസിനായിരുന്നു രാജസ്ഥാൻ പരാജയപ്പെട്ടത്. രാജസ്ഥാന്റെ തട്ടകമായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടാനേ സാധിച്ചുള്ളു.

Suresh Raina Praises Rajasthan Royals Young Player Vaibhav Suryavanshi Great Performance Against Lucknow Super Giants In IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  15 hours ago
No Image

യാത്രാവിമാനങ്ങളെ പ്രതിരോധമായി ഉപയോഗിച്ചു; പാകിസ്താനെതിരെ ഗുരുതര ആരോപണവുമായി ഇന്ത്യ, തെളിവുകൾ പുറത്തുവിട്ടു

International
  •  15 hours ago
No Image

പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

National
  •  16 hours ago
No Image

ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്

Cricket
  •  16 hours ago
No Image

മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല

National
  •  16 hours ago
No Image

അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?

International
  •  16 hours ago
No Image

ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം

Football
  •  16 hours ago
No Image

പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ

Economy
  •  16 hours ago
No Image

ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം

Cricket
  •  17 hours ago
No Image

400 ഓളം ഡ്രോണുകൾ തകർത്തു: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ, കനത്ത തിരിച്ചടി നൽകി

National
  •  17 hours ago