രാജ്യത്തെ നിയമങ്ങളുടെ ലംഘനം; ഒറ്റ ദിവസം കുവൈത്ത് നാടുകടത്തിയത് 329 പ്രവാസികളെ
കെയ്റോ: രാജ്യത്തെ നിയമങ്ങൾ ലംഘിച്ചതിന് കുവൈത്ത് ഒറ്റ ദിവസം കൊണ്ട് 329 വിദേശികളെ നാടുകടത്തിയതായി സുരക്ഷാവൃത്തങ്ങൾ അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച നിയമലംഘകരെ നാടുകടത്തിയതായി അൽ അൻബാ പത്രം റിപ്പോർട്ട് ചെയ്തു.
താമസ നിയമം ലംഘിച്ചവരെ ആദ്യം പബ്ലിക് സെക്യൂരിറ്റി ഡിപ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റി, ഇവരിൽ നിരോധിച്ച മയക്കുമരുന്ന് അല്ലെങ്കിൽ മദ്യം കൈവശം വച്ചവരെ പിന്നീട് ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിലേക്കും മാറ്റി.
നാടുകടത്തപ്പെട്ടവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 173 സ്ത്രീകളും 156 പുരുഷന്മാരും ഉണ്ടായിരുന്നു. മാർച്ചിൽ പ്രസിദ്ധീകരിച്ച കണക്കുകൾ അനുസരിച്ച്, പ്രതിമാസം ഏതാണ്ട് 3,000 വിദേശികളെ കുവൈത്ത് നിയമപരമായ കാരണങ്ങളാൽ നാടുകടത്തുന്നുണ്ട്.
ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ശേഷമോ, പൊതുനന്മയ്ക്കായി ഭരണപരമായ നാടുകടത്തൽ ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ശേഷമോ ആണ് നാടുകടത്തുന്നത്.
സ്പോൺസറോ നാടുകടത്തപ്പെട്ടയാളോ യാത്രാ ടിക്കറ്റ് നൽകുന്നതിൽ പരാജയപ്പെട്ടാൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ ചെലവിൽ ടിക്കറ്റ് റിസർവ് ചെയ്യും. പിന്നീട്, സ്പോൺസറിനെതിരെ, അത് ഒരു കമ്പനിയോ വ്യക്തിയോ ആകട്ടെ, ടിക്കറ്റിന്റെ മൂല്യത്തിന് സാമ്പത്തിക ക്ലെയിം ഫയൽ ചെയ്യും. കൂടാതെ, ടിക്കറ്റ് തുക അടയ്ക്കുന്നതുവരെ വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിൽ നിന്ന് സ്പോൺസറെ വിലക്കുകയും ചെയ്യുന്നു.
ഏതാണ്ട് 1,000 പുരുഷന്മാർക്കും 400 സ്ത്രീകൾക്കും താമസിക്കാനാവുന്ന ഒരു പുതിയ ഡിപ്പോർട്ടേഷൻ സൗകര്യം ഈയിടെ കുവൈത്ത് ആരംഭിച്ചിരുന്നു. ആരോഗ്യ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ അവശ്യ സേവനങ്ങളും ഈ പുതിയ കെട്ടിടത്തിൽ ലഭ്യമാണ്. കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.9 ദശലക്ഷത്തിൽ 3.4 ദശലക്ഷം പേരും വിദേശികളാണ്.
രാജ്യത്തിന്റെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും തൊഴിൽ വിപണിയിൽ ക്രമം കൊണ്ടുവരാനുമായി നിയമലംഘനം നടത്തുന്ന വിദേശികൾക്കെതിരെ കുവൈത്ത് അധികൃതർ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.
Kuwait deported 329 expatriates in one day for violating the country's laws, including residency violations and drug/alcohol possession. The deportees, comprising 173 women and 156 men of various nationalities, were processed through security and deportation departments. Kuwait deports nearly 3,000 expats monthly as part of efforts to regulate its labor market and address demographic imbalances.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."