HOME
DETAILS

മുളക് പൊടിയെറിഞ്ഞു, കെട്ടിയിട്ടു,നിരവധി തവണ കുത്തി; മുന്‍ ഡിജിപിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കനിന്നു

  
Farzana
April 21 2025 | 07:04 AM

Former DGP Om Prakash Brutally Murdered in Bengaluru Wife and Daughter in Custody

ബംഗളൂരു: കര്‍ണാടകയിലെ റിട്ട. ഡി.ജി.പി ഓം പ്രകാശിനെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വന്തം സഹോദരിക്ക് സ്വത്ത് നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്  കേസില്‍ കസ്റ്റഡിയിലായ ഭാര്യയുടെ മൊഴിയിലുള്ളത്. കൊലപാതകത്തിന് മകളും കൂട്ടുനിന്നു.

അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനെച്ചൊല്ലി നിരന്തരം വീട്ടില്‍ വഴക്കുണ്ടാവാറുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസവും ദീര്‍ഘനേരം ഇവര്‍ തമ്മില്‍ വഴക്കുണ്ടായി.

അതിനിടെ ഭാര്യ മുളകുപൊടിയെടുത്ത് ഡി.ജി.പിക്ക് നേരെയെറിഞ്ഞു. ശേഷം ഡി.ജി.പിയെ കെട്ടിയിട്ടു. നിരവധി തവണ കുത്തി. വയറിലും നെഞ്ചിലും ആഴത്തിലുള്ള പത്ത് മുറിവുകളുണ്ടെന്നും പൊലിസ് പറയുന്നു. 

നിലത്തുവീണ ഓം പ്രകാശ് പിടഞ്ഞു മരിക്കുന്നത് ഭാര്യ നോക്കിനിന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  നിന്നു. ഈ സമയം വീട്ടിലുണ്ടായ മകളും ഓം പ്രകാശിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ലെന്നും പൊലിസ് പറുന്നു. ഓം പ്രകാശ് എന്നും തന്നോട് വഴക്കിടാറുണ്ടെന്നും തന്നെ അക്രമിച്ചപ്പോള്‍ സ്വയരക്ഷക്കായി കത്തിയെടുത്ത് കുത്തുകയായിരുന്നെന്നുമാണ് ഭാര്യ ആദ്യം പറഞ്ഞിരുന്നത്.

ഈസ്റ്റര്‍ ദിനത്തിലാണ് മുന്‍ പൊലിസ് ഉദ്യോഗസ്ഥനായ ഓം പ്രകാശിനെ (68) ബംഗളൂരു എച്ച്.എസ്.ആര്‍ ലേഔട്ടിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു നിലയുള്ള വീട്ടിലെ താഴെ നിലയില്‍ പരിക്കുകളോടെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു 68കാരന്റെ മൃതദേഹം. 


1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് ബിഹാര്‍ ചമ്പാരന്‍ സ്വദേശിയാണ്. 2015ലാണ് ഡി.ജി.പിയായി ചുമതലയേറ്റത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

 

 

Retired Karnataka DGP Om Prakash was murdered in his Bengaluru home on Easter Sunday. His wife and daughter are in custody, accused of killing him after a dispute over property transfer to his sister. Police reports reveal the DGP was pepper-sprayed, tied up, and stabbed multiple times.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  4 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  4 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  4 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  4 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  4 days ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  4 days ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  4 days ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  4 days ago