HOME
DETAILS

തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കി സഊദി; ഏത് സമയത്തും പരിശോധന, നിയമലംഘനം പതിവാക്കുന്ന കമ്പനികളില്‍ ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ കയറിയിറങ്ങും | Saudi labor inspection rules

  
April 22, 2025 | 5:02 AM

Saudi Arabia updates MHRSD tightens labor inspection rules

റിയാദ്: രാജ്യത്ത് തൊഴില്‍ പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ എക്‌സിക്യൂട്ടീവ് നിയന്ത്രണങ്ങള്‍ അവതരിപ്പിച്ച് സഊദി അറേബ്യയിലെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD). പതിവായോ അല്ലെങ്കില്‍ ഗുരുതരമോ ആയ തൊഴില്‍ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജോലിസ്ഥലങ്ങളില്‍ ഇടയ്ക്കിടെ സന്ദര്‍ശനങ്ങള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് വരുന്നത്. ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണങ്ങളും പുതിയ ചട്ടങ്ങളും ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. 

അറിഞ്ഞിരിക്കാം പുതിയ മാറ്റങ്ങള്‍:

* പുതുക്കിയ ചട്ടക്കൂടിന് കീഴില്‍, നിയമലംഘനം കണ്ടെത്തുന്ന കമ്പനികള്‍ക്ക് ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി മുന്നറിയിപ്പ് നല്‍കും. മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെടും. അങ്ങനെ ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് മന്ത്രാലയത്തിന്റെ ലംഘനമായി കണക്കാക്കും. തുടര്‍നടപടികളുടെ ഭാഗമായി ഔപചാരിക റിപ്പോര്‍ട്ടും പിഴകളും ഈടാക്കും.

* തൊഴിലുടമകള്‍ അതേ കാലയളവിനുള്ളില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇമെയില്‍ വഴി ലംഘനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദ റിപ്പോര്‍ട്ട് ആയി സമര്‍പ്പിക്കണം. പാലിച്ചില്ലെങ്കിലും അതും നിയമനടപടികള്‍ക്ക് കാരണമാകും.

* തൊഴില്‍ ആരോഗ്യ നടപടികള്‍ നിലവിലുണ്ടോ എന്ന് പരിശോധിക്കുന്നതിന് യന്ത്രസാമഗ്രികള്‍, സൗകര്യങ്ങള്‍, സുരക്ഷാ പ്രോട്ടോക്കോളുകള്‍ എന്നിവ പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.

* കമ്പനിയില്‍ തൊഴിലുടമയുടെ അഭാവത്തിലും ഏത് പ്രവൃത്തി സമയത്തും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശോധനകള്‍ നടത്താം.

* അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ സാധാരണയായി മുന്‍കൂര്‍ അറിയിപ്പോടെയാണ് വിസിറ്റ് ചെയ്യേണ്ടത്.

* യൂണിവേഴ്‌സിറ്റി ബിരുദമോ ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയമോ പ്രത്യേക പരിശീലനമോ ഉള്ള സൗദി പൗരന്മാരായിരിക്കും ഇന്‍സ്‌പെക്ടര്‍മാര്‍. ഡെപ്യൂട്ടി മന്ത്രിയുടെയോ അംഗീകൃത ഉദ്യോഗസ്ഥന്റെയോ അംഗീകാരമില്ലാതെ അവരെ പുനര്‍നിയമിക്കുകയോ പിരിച്ചുവിടുകയോ ചെയ്യരുത്.

* എല്ലാ ഇന്‍സ്‌പെക്ടര്‍മാരും മന്ത്രാലയം നല്‍കിയ ഔദ്യോഗിക ഐഡി കൈവശം വയ്ക്കുകയും സൈറ്റ് സന്ദര്‍ശനങ്ങളില്‍ അത് ഹാജരാക്കുകയും വേണം. 

* ഇലക്ട്രോണിക്, ഭൗതിക കമ്പനി രേഖകള്‍ ആക്‌സസ് ചെയ്യാനും പകര്‍ത്താനും അധികൃതര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ പരിശോധനാസമയത്ത് തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ മാനിക്കണം. 

* സ്ഥിരീകരണത്തിനും ഔപചാരിക അറിയിപ്പിനും ശേഷം മാത്രമേ ലംഘനങ്ങള്‍ രേഖപ്പെടുത്താവൂ. നടപടി ഫൈനലൈസ് ചെയ്യും മുമ്പ് തൊഴിലുടമകളുടെ ഭാഗവും കേള്‍ക്കണം.

* പരിശോധനകള്‍ സമഗ്രമായിരിക്കുമെന്നും ജോലിസ്ഥലത്തിന്റെ എല്ലാ വശങ്ങളും, പ്രത്യേകിച്ച് ആരോഗ്യവും സുരക്ഷയും ഉള്‍പ്പെടെ എല്ലാ മേഖലകളിലും പൂര്‍ണ്ണമായ നിയമപരമായ അനുസരണം ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Saudi Arabia updates: MHRSD tightens labour inspection rules

Saudi Arabia Ministry of Human Resources and Social Development (MHRSD) has introduced new executive regulations to bolster labour inspections, granting officials the authority to conduct repeat visits to workplaces with frequent or serious Labour Law violation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  6 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  6 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  6 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  6 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  6 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  6 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  6 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  6 days ago