HOME
DETAILS

ഫുട്‌ബോളിനെ പ്രണയിച്ച അര്‍ജന്റീനക്കാരന്‍; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച പാപ്പ

  
Web Desk
April 22, 2025 | 7:19 AM

Pope Francis A Lifelong Passion for Football Rooted in Argentina

അര്‍ജന്റീനയില്‍ ജനിച്ചു വളര്‍ന്ന ഏതൊരാള്‍ക്കും പുട്‌ബോളിനെ പ്രണയിക്കാതിരിക്കാനാവില്ല. ഹോര്‍ഹെ മാരിയോ ബര്‍ഗോഗ്ലിയോ എന്ന ബാലനും ഏറെ ഇഷ്ടമായിരുന്നു ഫുട്ബാള്‍. ആ 'ഭൂഗോളത്തിനുള്ളില്‍ തന്റെ ലോകത്തേയും ചേര്‍ത്തു വെച്ചിരുന്നു ആ കുഞ്ഞുബാലന്‍. ലോകത്തിന്റെ മാര്‍പാപ്പയായപ്പോഴും അദ്ദേഹം ആ ഇഷ്ടം കൈവെടിഞ്ഞില്ല. തന്റെ 12ാം വയസ്സുവരെ നല്ലൊരു ഫുട്ബാള്‍ കളിക്കാരന്‍ കൂടിയായിരുന്നു മാര്‍പാപ്പ. മാര്‍പാപ്പക്കൊപ്പം അര്‍ജന്റീയന്‍ തെരുവുകളില്‍ ഒരുപക്ഷേ താനും പന്ത് തട്ടി നടന്നിട്ടുണ്ടാവാമെന്ന് ഇതിഹാസ താരമായ ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ ഒരിക്കല്‍ പറഞ്ഞിരുന്നു. 

pop2.png

മറഡോണയെ ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ലോകം കണ്ട ഫുട്ബാള്‍ ഇതിഹാസം ജീവിതത്തില്‍ പരാജയപ്പെട്ടുപോയി എന്നൊരു നോവ് അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.   

'കളിക്കാരനെന്ന നിലയില്‍ മഹാനായിരുന്നു മറഡോണ. വ്യക്തിയെന്ന നിലയില്‍ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേര്‍ ഡീഗോയ്ക്ക് ചുറ്റും എക്കാലവും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.

poip3.jpg

ജീവിതം ആത്മീയതയിലേക്ക് വഴിമാറിയപ്പോഴും അര്‍ജന്റീനയുടെ അടയാളമായ ഫുട്ബോള്‍ അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിച്ചു. ബ്യൂണസ് ഐറിസിലെ സാന്‍ ലോറന്‍സോ ക്ലബില്‍ അവസാനം വരേയും അംഗമായിരുന്നു അദ്ദേഹം. സാന്‍ ലോറന്‍സോയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം അര്‍ജന്റീനയിലായിരിക്കുമ്പോള്‍ മത്സരം കാണാന്‍ സ്റ്റേഡിയങ്ങളിലെത്തുമായിരുന്നു. ഏതൊരു സാധാരണക്കാരനേയും പോലെ ടീമിന്റെ വിജയത്തില്‍ ആഹ്ലാദിച്ചു.  പരാജയത്തില്‍ സങ്കടപ്പെട്ടു. 

കളിക്കളത്തിലെ തന്റെ ഇഷ്ടതാരങ്ങളെ ആരൊക്കെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ നാട്ടുകാരായ ഡീഗോ മറഡോണയും ലയണല്‍ മെസ്സിയുമായിരുന്നു ലിസ്റ്റില്‍ മുമ്പന്‍മാര്‍. ഒപ്പം മറ്റൊരു ഇതിഹാസമായ പെലെയും അദ്ദേഹത്തിന്റെ മനം കവര്‍ന്നു.ഒന്നാന്തരം കളിക്കാരനും ഹൃദയമുള്ള മനുഷ്യനുമായിരുന്നു എന്നാണ് ഒരിക്കല്‍ അദ്ദേഹം പെലെയെ കുറിച്ച് പറഞ്ഞത്.  മറഡോണ, മെസി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ജിയാന്‍ല്യൂജി ബുഫണ്‍ തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തെ കാണാനെത്തുകയും ജേഴ്സികള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. pop4.jpg


ഫുട്ബാള്‍ ആളുകളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നു അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. കളിക്കളത്തില്‍ ശത്രുക്കളെ പോലെ പോരാടുന്നവര്‍ പുറത്ത് ആത്മമിത്രങ്ങളാണെന്ന് അദ്ദേഹം അതിനെ വിശദീകരിച്ചു. കൂട്ടായ്മയും സാഹോദര്യവും പങ്കവെപ്പും സഹകരണവുമാണ് ഫുട്‌ബോള്‍ കളിയിലെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് വഴിയിലൂടെ വരുന്ന അപകടങ്ങളും മനസ്സിലാക്കാന്‍ പ്രാപ്തനാക്കിയത് കുട്ടിക്കാലത്തെ ഗോള്‍കീപ്പര്‍ ചുമതലയായിരുന്നുവെന്നും അദ്ദേഹം ഒരിക്കല്‍ പങ്കുവെച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവ നിശാക്ലബ് തീപിടിത്തം: ലൂത്ര സഹോദരന്‍മാര്‍ തായ്‌ലന്‍ഡില്‍ അറസ്റ്റില്‍, ഇന്ത്യയിലെത്തിക്കാന്‍ നീക്കം

National
  •  7 days ago
No Image

 111ാം വയസിലും വോട്ടു ചെയ്തു തൃശൂരിന്റെ 'അമ്മ മുത്തശ്ശി' ജാനകി

Kerala
  •  7 days ago
No Image

മയക്കുമരുന്ന് കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി സുപ്രിം കോടതി തള്ളി

National
  •  7 days ago
No Image

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു; 11 മാസം പ്രായമുള്ള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

Kerala
  •  7 days ago
No Image

'ഗുളിക നല്‍കിയത് യുവതി ആവശ്യപ്പെട്ടിട്ട്'; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുലിന്റെ സുഹൃത്ത് ജോബി

Kerala
  •  7 days ago
No Image

സ്ഥിരമായി ഓഫിസില്‍ നേരത്തെ എത്തുന്നു; യുവതിയെ പുറത്താക്കി കമ്പനി!

International
  •  7 days ago
No Image

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം;  സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  7 days ago
No Image

ഉച്ചയോടെ 51.05 ശതമാനം കവിഞ്ഞ് പോളിങ്; നീലേശ്വരത്ത് വനിതാ സ്ഥാനാര്‍ഥിക്ക് നേരെ കൈയ്യേറ്റ ശ്രമം

Kerala
  •  7 days ago
No Image

ഇന്ത്യയുടെ ക്യാപ്റ്റനാവാൻ എനിക്ക് സാധിക്കും: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  7 days ago
No Image

വി.സിമാരെ സുപ്രിംകോടതി നിയമിക്കും; ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കത്തില്‍ കര്‍ശന ഇടപെടല്‍

Kerala
  •  7 days ago