
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി വിനോദസഞ്ചാരികൾക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് ആദ്യ വിവരം പുറത്തു വന്നത്. രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് സ്ഥിരീകരണം. ഒപ്പ മുണ്ടായിരുന്ന പുരുഷന്റെ തലയ്ക്കാണ് വെടിയേറ്റത്. വെടിയേറ്റയാളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുന്നത്. ആക്രമണത്തിന് ശേഷം ഭീകരർ സ്ഥലം വിട്ടു. ആക്രമണത്തെ തുടർന്ന് സുരക്ഷാ സേനയെ പ്രദേശത്തേക്ക് അടിയന്തരമായി വിന്യസിക്കപ്പെട്ടു. കാൽനടയോ കുതിരപ്പുറത്തോ മാത്രം പ്രവേശനം സാധ്യമായ ഈ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായി തുടരുകയാണ്. പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയതായും, ചിലരെ പ്രദേശവാസികൾ കുതിരകളിൽ താഴെയെത്തിച്ചതായും അധികൃതർ അറിയിച്ചു.
പഹൽഗാം ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദസഞ്ചാരികളിൽ 12 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആക്രമണത്തിന്റെ പൂർണ വിവരങ്ങൾ ഇനിയും വ്യക്തമല്ല. സൗദി അറേബ്യയിൽ സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. സ്ഥലം സന്ദർശിക്കാൻ അമിത് ഷായോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. നമ്മുടെ സന്ദർശകർക്കെതിരായ ഈ മ്ലേച്ഛമായ ആക്രമണം അപലപനീയമാണ്. പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കും, ഉടൻ ശ്രീനഗറിലേക്ക് മടങ്ങുമെന്നും സമൂഹ മാധ്യമമായ X-ൽ കുറിച്ചു.
പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടും. സൈന്യവും പോലീസും തിരച്ചിൽ ആരംഭിച്ചു," ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.
A militant attack targeting tourists in Jammu and Kashmir has resulted in the death of one person and injuries to several others. Authorities are investigating the incident, which occurred in a popular tourist area, sparking concerns over the safety of visitors in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 3 days ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 3 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 3 days ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 3 days ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 3 days ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 3 days ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 3 days ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 3 days ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 3 days ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്
Cricket
• 3 days ago
ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍
qatar
• 3 days ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 3 days ago
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ
Kerala
• 3 days ago
ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 3 days ago
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു
uae
• 3 days ago
വീരപ്പന് തമിഴ്നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി
National
• 3 days ago
കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ കെ സി വേണുഗോപാൽ
Kerala
• 3 days ago
ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 3 days ago
“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Kerala
• 3 days ago
പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ
National
• 3 days ago
'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു
National
• 3 days ago