HOME
DETAILS

പഹൽഗാം ആക്രമണം ഞെട്ടിപ്പിക്കുന്നു, അപലപലിച്ച് രാഷ്ട്രപതി; നിരപരാധികളെ കൊലപ്പെടുത്തിയത് ഹൃദയഭേദകമെന്ന് രാഹുൽ

  
Sabiksabil
April 22 2025 | 14:04 PM

Pahalgam Attack Shocks Nation President Condemns Rahul Calls Killing of Innocents Heart-Wrenching

8:16:42 PM

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു.  ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തി അപലപനീയമാണെന്ന് രാഷ്ട്രപതി എക്സിൽ കുറിച്ചു. നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണം അത്യന്തം ഭയാനകവും മാപ്പർഹിക്കാത്തതുമാണ്. മരണപ്പെട്ടവർക്ക് ആദരാഞ്ജലികളും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം ലഭിക്കാൻ പ്രാർത്ഥനയും അറിയിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു.

ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ ദൃഢനിശ്ചയം അചഞ്ചലമാണെന്നും അത് കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി അറേബ്യയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ഭീകരാക്രമണം അപലപനീയവും ഹൃദയഭേദകവുമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും കാശ്മീരിൽ സ്ഥിതി സാധാരണമാണെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല സംഭവത്തെ ഞെട്ടിപ്പിക്കുന്നതെന്ന് വിശേഷിപ്പിച്ചു. ഭീകരാക്രമണവാർത്തയിൽ അഗാധമായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആക്രമണത്തെ ശക്തമായി അപലപിച്ചു. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  18 hours ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  19 hours ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  19 hours ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  19 hours ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  19 hours ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  19 hours ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  19 hours ago
No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  20 hours ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  20 hours ago
No Image

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

National
  •  20 hours ago