HOME
DETAILS

കോഴിക്കോട് നരിപ്പറ്റയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 10 ലക്ഷം രൂപയുടെ എംഡിഎംഎ

  
April 23, 2025 | 5:51 AM

Major Drug Bust in Kozhikodes Narippatta MDMA Worth 10 Lakh Seized

കോഴിക്കോട്: കുറ്റ്യാടി നരിപ്പറ്റയില്‍ നടന്ന പൊലിസ് റെയ്ഡില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുത്തു. പ്രവാസിയായിരുന്ന യുവാവിന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 10 ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎ യാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു കുറ്റ്യാടി പൊലിസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നരിപ്പറ്റ സൂപ്പര്‍മുക്കിലെ ചാത്തോത്ത് നാസറിന്റെ മകന്‍ നഹിയാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പരിശോധനയില്‍ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് പാക്കറ്റുകളില്‍ പൊതിഞ്ഞ് ബാഗില്‍ സൂക്ഷിച്ചിരുന്ന 125 ഗ്രാം എംഡിഎംഎ പൊലിസ് കണ്ടെത്തി. അതേസമയം, നഹിയാനെ ഇതുവരെ പിടകൂടാനായിട്ടില്ല. 

നരിപ്പറ്റ, കമ്പനിമുക്ക് പ്രദേശങ്ങളില്‍ നഹിയാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മയക്കുമരുന്ന് വിതരണം നടത്തിയിരുന്നുവെന്ന് നേരത്തെ പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഏറെക്കാലമായി നഹിയാന്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. നഹിയാനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പൊലിസ് അറിയിച്ചു. പ്രദേശത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ലഹരി മാഫിയയെ തടയാന്‍ കര്‍ശന നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

മുന്‍പ് പ്രവാസിയായിരുന്ന നഹിയാന്‍ വിവാഹ ശേഷം നാട്ടില്‍ താമസമാക്കിയിരുന്നു. ഇയാളുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും നിലനിന്നിരുന്നതായി അറിയുന്നു.

A significant drug seizure was made in Kozhikode's Narippatta, with authorities confiscating MDMA worth ₹10 lakh. The bust highlights ongoing efforts to combat drug trafficking in the region. Further investigations are likely underway to identify those involved in the illicit trade 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  5 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  5 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  5 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  5 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  5 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  5 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  5 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  5 days ago