HOME
DETAILS

ചരിത്രനേട്ടത്തിലേക്ക് കണ്ണുവെച്ച് ബുംറ; മുംബൈയുടെ ഇതിഹാസമാവാൻ വേണ്ടത് ഇത്രമാത്രം

  
April 23 2025 | 05:04 AM

Jasprit Bumrah Need Two Wicket to Create a New Record With Mumbai Indians  in IPL

ഹൈദരാബാദ്: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദും മുംബൈ ഇന്ത്യൻസുമാണ് നേർക്കുനേർ എത്തുന്നത്. ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. 

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും നാല് വീതം ജയവും തോൽവിയുമായി എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ. മറുഭാഗത്ത് ഏഴ് മത്സരങ്ങളിൽ നിന്നുമായി രണ്ട് ജയവും അഞ്ചു തോൽവിയും അടക്കം നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് പാറ്റ് കമ്മിൻസും സംഘവും. 

ഈ നിർണായക മത്സരത്തിൽ മുംബൈ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ കാത്തിരിക്കുന്നത് ഒരു തകർപ്പൻ റെക്കോർഡാണ്. ഹൈദെരാബാദിനെതിരെ രണ്ട് വിക്കറ്റുകൾ കൂടി നേടിയാൽ ഐപിഎല്ലിൽ മുംബൈക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി മാറാൻ ബുംറക്ക്‌ സാധിക്കും.

ഇതിനോടകം തന്നെ 169 വിക്കറ്റുകളാണ് മുംബൈയ്ക്ക് വേണ്ടി ബുംറ നേടിയിട്ടുള്ളത്. 170 വിക്കറ്റുകൾ നേടിയ ശ്രീലങ്കൻ ഇതിഹാസ ബൗളർ ലസിത് മല്ലിംഗയാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. അതുകൊണ്ടുതന്നെ രണ്ട് വിക്കറ്റുകൾ കൂടി നേടിയാൽ ലങ്കൻ ഇതിഹാസത്തെയും മറികടന്ന് മുംബൈയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരൻ ആവാൻ ബുംറക്ക്‌ സാധിക്കും.

പരുക്കിൽ നിന്നും മുക്തി നേടി തിരിച്ചെത്തിയ ബുംറ ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്നും നാല് വിക്കറ്റുകളാണ്‌ ബുംറ സ്വന്തമാക്കിയിട്ടുള്ളത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള അവസാന മത്സരത്തിലും ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറിൽ വെറും 25 റൺസ് മാത്രം വിട്ടു നൽകി രണ്ട് വിക്കറ്റുകളാണ്‌ ബുംറ നേടിയത്. എംഎസ് ധോണിയുടെയും ശിവം ദുബെയുടെയും വിക്കറ്റുമാണ് ബുംറ നേടിയത്. ഈ മിന്നും പ്രകടനങ്ങൾ വരും മത്സരങ്ങളിലും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.  

ചെന്നൈയെ ഒമ്പത് വിക്കറ്റുകൾക്കായിരുന്നു മുംബൈ ഇന്ത്യൻസ് പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു. 

 

Jasprit Bumrah Need Two Wicket to Create a New Record With Mumbai Indians  in IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  a day ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  a day ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  a day ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  a day ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  a day ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  a day ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  a day ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  a day ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  a day ago