HOME
DETAILS

പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്‍

  
Farzana
April 23 2025 | 10:04 AM

India Warns Airlines Against Surge Pricing After Pahalgam Attack Extra Flights from Srinagar Added

ജമ്മുകശ്മീര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ വര്‍ദ്ധിപ്പിച്ച വിമാന ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം. ശ്രീനഗറില്‍ നിന്നുള്ള യാത്രക്ക് വരുത്തിയ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. ഡല്‍ഹിയിലേക്ക് മൂന്ന് അധിക വിമാന സര്‍വീസുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതായും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു അറിയിച്ചു. ആറു മണിക്കൂറിനുള്ളില്‍ 3,337 യാത്രക്കാര്‍ ശ്രീനഗര്‍ വിട്ടതായാണ് റിപ്പോര്‍ട്ട്. 

ഭീകരാക്രമണത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ ശ്രീനഗര്‍- ഡല്‍ഹി ടിക്കറ്റിന് 36,000 രൂപയായിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റുകള്‍ കിട്ടാതെയുമായി. എല്ലാ സര്‍വീസുകളുടെയും ടിക്കറ്റുകള്‍ വിറ്റുപോയി. ശ്രീനഗറില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുവാന്‍ കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം ഹില്‍ സ്റ്റേഷനില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ ബൈസാരന്‍ പുല്‍മേടില്‍ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. സൈനിക വേഷത്തിലെത്തിയ ആയുധധാരികളായ ഭീകരര്‍ കുതിരസവാരി നടത്തുകയായിരുന്ന സഞ്ചാരികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയെന്നാണ് റിപ്പോര്‍ട്ട്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.അതേസമയം, ലഷ്‌കറെ ത്വയ്യിബ തൊയ്ബയുടെ അനുബന്ധ സംഘടനയായ 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട്' ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

ollowing the Pahalgam terror attack, India directs airlines to avoid ticket price hikes from Srinagar. DGCA orders more flights; Air India ticket soared to ₹36,000. Over 3,300 passengers evacuated in 6 hours.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  3 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  3 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  3 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  3 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  3 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  3 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  3 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  3 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  3 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  3 days ago