HOME
DETAILS

പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന ന​ഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ

  
April 23, 2025 | 2:02 PM

Wellington Residents Struggle as City Overrun by millipede

വെല്ലിംഗ്ടൺ: മുഖത്ത് വരെ കയറുന്ന തേരട്ടകൾ കാരണം ഉറങ്ങാൻ പോലും ബുദ്ധിമുട്ട്. ശരത്കാലം ആരംഭിച്ചതിനൊപ്പം തന്നെ ന്യൂസിലാൻഡിലെ തലസ്ഥാനമായ വെല്ലിംഗ്ടൺ പോർച്ചുഗീസ് തേരട്ടകളുടെ ഭീകരതയിലേക്ക് തള്ളപ്പെടുകയാണ്. കാറ്റ് വീശുമ്പോൾ വീടുകൾക്കും വഴികളിലുമൊക്കെയും നിറയുന്നത് തേരട്ടകളുടെ ചീഞ്ഞ മണമാണ് . രാത്രി ഉറക്കത്തിനിടെയിൽ മുഖത്തേക്ക് കയറുന്ന നിലയിലേക്ക് വരെ എത്തിയിരിക്കുകയാണ് പ്രശ്നം.

വെല്ലിംഗ്ടണിന്റെ തെക്കൻ മേഖലയാണ് ശല്യത്തിന് ഏറ്റവും കൂടുതൽ വിധേയമാകുന്നത്. ഹൊറർ സിനിമകളിൽ കാണുന്ന ദൃശ്യങ്ങളെ ഓർത്തുകൊണ്ടാണ് നാട്ടുകാർ ഇപ്പോഴത്തെ സാഹചര്യം വിശേഷിപ്പിക്കുന്നത്. ഓരോ ദിവസവും വീടുകളുടെ മുൻവശത്തുനിന്നും പൂന്തോട്ടങ്ങളിൽ നിന്നുമെല്ലാം തേരട്ടകളെ വാരികളയേണ്ടി വരികയാണ്. ഇതോടെ പലരും വീടിന്റെ കതകുകൾ പോലും തുറക്കാൻ ഭയക്കുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു.

ചെടികൾ നശിപ്പിക്കുന്ന ഈ തേരട്ടകൾ ഇപ്പോൾ വീടുകൾക്കുള്ളിലേക്ക് കടക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ അടിയന്തര സേവനസഹായങ്ങൾ തേടാൻ തുടങ്ങിയത്. വീടുകളിൽ വെളിച്ചം ഉണ്ടായിടങ്ങളിലും റോഡിലെ ലൈറ്റുകൾക്കടുത്തും ഇവ വലിയ തോതിൽ കൂടി കാണപ്പെടുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ പുറത്തേക്ക് വിട്ടയക്കാൻ ഭയപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍. നടപ്പാതകൾ മുതൽ ഗാർഡൻ വഴികളോളം തേരട്ടകളുടെ തുരുമ്പുപോലെ കറുപ്പ് നിറമുള്ള ശരീരങ്ങൾ നിറഞ്ഞിരിക്കുന്നതാണ്.

വിദഗ്ധർ വ്യക്തമാക്കുന്നതുപോലെ, ഓസ്ട്രേലിയയിൽ നിന്ന് കപ്പൽമാർഗം കൊണ്ടുവന്ന ചരക്കുകൾക്കൊപ്പമാണ് ഈ പോർച്ചുഗീസ് തേരട്ടകൾ ആദ്യമായി ന്യൂസിലാൻഡിൽ എത്തിയത്. ഓസ്ട്രേലിയയിൽ പോലും ട്രെയിനുകളെ അപകടത്തിലാഴ്ത്തിയതുപോലും ഈ തേരട്ടകളുടെ കയറ്റം മൂലമായിരുന്നു. 20 മുതൽ 45 മില്ലി മീറ്റർ വരെ നീളമുള്ള ഇവ ഒരേസമയം 60 മുതൽ 80 വരെ മുട്ടകൾ ഇടുന്നു. പ്രകൃതിദത്ത ശത്രുക്കൾ ഇവിടെയില്ലാത്തതിനാൽ തേരട്ടകളുടെ എണ്ണം ഭീതിജനകമായി വർദ്ധിച്ചിരിക്കുന്നത്.

ന്യൂസിലാൻഡിലെ സസ്യസമ്പത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയായി മാറുന്ന ഈ തേരട്ടകൾ കഴിഞ്ഞ 20 വർഷമായി ഈ പ്രദേശത്ത് സാധാരണമായി കണ്ടുവരുന്നവയായിരുന്നു. എന്നാൽ അടുത്തിടെ കണക്കില്ലാത്ത രീതിയിലാണ് ഇവ പെറ്റുപെരുകുന്നത്. ഭിത്തികളിലും കെട്ടിടങ്ങളിലുമെല്ലാം ഇവ മുട്ടയിടുകയും ഇണചേരുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകൾ. വിനോദസഞ്ചാര മേഖലയിലെ ക്യാംപർ വാനുകളിലേക്കും ഇവ കടന്നുകയറുന്നുണ്ട്.

നാട്ടുകാർ കുറ്റപ്പെടുത്തുന്നത്, അധികൃതർ പ്രശ്നം തടയാൻ ഗൗരവമായി ഇടപെടുന്നില്ലെന്നാണ്. ക്ഷുദ്രജീവികളായി പട്ടികപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇവയെതിരെയുള്ള വ്യാപക നശീകരണപ്രവർത്തനങ്ങൾ നടക്കുന്നില്ല. ഇതിനാൽ തന്നെ തേരട്ടകൾക്ക് നിയന്ത്രണമില്ലാതെ പെറ്റുപെരുകാൻ വഴിയൊരുങ്ങിയതായി വിലയിരുത്തപ്പെടുന്നു.

Wellington, New Zealand, is facing a severe infestation of Portuguese chariot insects, especially in the southern regions. Residents report foul smells, skin contact during sleep, and thousands of bugs swarming streets, gardens, and homes. Experts say the insects likely arrived via cargo from Australia. With no natural predators, their numbers are rapidly growing, causing distress and disruption to daily life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ ബംഗാളി മുസ്ലിംകളെ കൂട്ടത്തോടെ ഒഴിപ്പിക്കല്‍ തുടരുന്നു; നൗഗാവില്‍ 1500 കുടുംബങ്ങള്‍ കൂടി ഭവനരഹിതരായി

National
  •  6 days ago
No Image

'ഉദിച്ചുയരേണ്ട താരങ്ങള്‍ ഉദിക്കുമെന്നും അല്ലാത്തത് അസ്തമിക്കുമെന്നും ഒരു പരിപാടിയിലും കയറ്റരുതെന്നും' -രാഹുലിനെതിരെ കെ മുരളീധരന്‍

Kerala
  •  6 days ago
No Image

എസ്.ഐ.ആര്‍: ഹിയറിങ്ങിലെ തീര്‍പ്പിനെതിരേ അപ്പീല്‍ സമര്‍പ്പിക്കാന്‍ സാവകാശം ലഭിക്കില്ല; തീര്‍പ്പാക്കും മുമ്പ് അന്തിമ വോട്ടര്‍പട്ടിക വരും

Kerala
  •  6 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ മരണം 159 കടന്നു

International
  •  6 days ago
No Image

കാണാതായ വയോധികയുടെ തലയോട്ടി തലശ്ശേരി ജൂബിലി റോഡിലെ പഴയ കെട്ടിടത്തില്‍നിന്ന് കണ്ടെത്തി; അസ്ഥികൂടം  പരിശോധിച്ച് പൊലിസ് 

Kerala
  •  6 days ago
No Image

റിയാദ് വിമാനത്താവളം ടെര്‍മിനലുകള്‍ പുനഃക്രമീകരിക്കുന്നു; നടത്തുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിവര്‍ത്തനം

Saudi-arabia
  •  6 days ago
No Image

തെരഞ്ഞെടുപ്പും,ക്രിസ്മസ് അവധിയും; ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്ക് നാട്ടിലെത്താൻ ചെലവേറും

Kerala
  •  7 days ago
No Image

വ്യോമയാനരംഗം സാധാരണനിലയിലേക്ക്, എയര്‍ബസ് അപ്‌ഡേറ്റ്‌സ് പ്രഖ്യാപിച്ചത് ഒക്ടോബര്‍ 30ലെ സംഭവത്തോടെ; ബാധിച്ചത് ആയിരക്കണക്കിന് സര്‍വിസുകളെ | A320

Saudi-arabia
  •  7 days ago
No Image

മാവേലിക്കരയിൽ സിവിൽ പൊലിസ് ഓഫീസ‍ർ അച്ചൻകോവിൽ ആറ്റിലേക്ക് ചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ

Kerala
  •  7 days ago
No Image

വാക്കാലുള്ള മെൻഷനിങ് സുപ്രിംകോടതിയിൽ ഇനിയില്ല; അടിയന്തര ഹരജികൾ രണ്ട് ദിവസത്തിനകം ലിസ്റ്റ് ചെയ്യും

National
  •  7 days ago