HOME
DETAILS

100 ദിർഹത്തിൽ താഴെ ചെലവിൽ യുഎഇയിൽ നിന്ന് ഒമാനിലേക്ക് ഒരു ബസ് യാത്ര പോയാലോ? അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും ദിവസേന സർവിസുകൾ

  
Abishek
April 24 2025 | 07:04 AM

UAE to Oman for Under 100 AED Daily Budget Bus Services from Abu Dhabi  Sharjah

ദുബൈ: നിങ്ങൾ ഒരു യുഎഇ നിവാസിയോ വിനോദസഞ്ചാരിയോ ആയിക്കൊള്ളട്ടെ, ഒമാനിലേക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള ഏറ്റവും നല്ല ഓപ്ഷൻ ഇതാണ്. അബൂദബിയിൽ നിന്നും ഷാർജയിൽ നിന്നും മസ്കത്തിലേക്ക് ദിവസേന അന്താരാഷ്ട്ര ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഇതിൽ ഒന്നിൽ യാത്ര ചെയ്യുന്നത് ചെലവ് കുറക്കാൻ നിങ്ങളെ സഹായിക്കും. ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്താണ് ഈ സർവിസുകൾ നടത്തുന്നത്, അതിർത്തി കടന്നുള്ള യാത്രയ്ക്ക് സൗകര്യപ്രദവും ബജറ്റ് സൗഹൃദവുമായ ഓപ്ഷനാണ് ഇത്. 

അബൂദബി - മസ്കത്ത്
2023 ഒക്ടോബറിൽ, യുഎഇയിൽ നിന്ന് ഒമാനിലേക്കുള്ള ബസ് സർവിസ് പുനരാരംഭിച്ചു. റൂട്ട് 202 ബസ് മസ്‌കത്തിനും അബൂദബിക്കും ഇടയിൽ അൽ ഐൻ വഴി സഞ്ചരിക്കുന്നു, വഴിയിൽ നിരവധി സ്റ്റോപ്പുകൾ ഉണ്ട്. മസ്‌കത്തിലേക്കുള്ള മടക്കയാത്രയ്ക്കായി അബൂദബി സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ബസുകൾ ലഭിക്കും.

ബസ് പിക്ക്-അപ്പ് പോയിന്റുകൾ

1) അബൂദബി സെൻട്രൽ ബസ് സ്റ്റേഷൻ - അൽ വഹ്ദയിലെ റാഷിദ് ബിൻ സയീദ് അൽ മക്തൂം സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്നു, സോൺ 1.

2) അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷൻ - സെൻട്രൽ ഡിസ്ട്രിക്റ്റിലെ അൽ വിഫാദ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്നു.

യാത്രാ ചെലവ്

വൺവേ ടിക്കറ്റിന്റെ നിരക്ക് 11.5 ഒമാൻ റിയാൽ ആണ് (ദിർഹം 109.70) ആണ്, അതേസമയം ഒരു റൗണ്ട് ട്രിപ്പിന്റെ നിരക്ക് 22 ഒമാൻ റിയാൽ (ദിർഹം 209.82) ആണ്. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഇടവേള ഉൾപ്പെടെ ആകെ യാത്രാ സമയം ഏകദേശം ഒമ്പത് മണിക്കൂറാണെന്ന് മുവാസലാത്ത് പറയുന്നു.

ബസ് സമയം

അബൂദബിയിൽ നിന്ന് പുറപ്പെടുന്ന സമയം: രാവിലെ 11.45

മസ്കത്തിൽ എത്തിച്ചേരുന്ന സമയം: രാത്രി 9.50

യാത്രാ ദൈർഘ്യം: ഏകദേശം 10 മണിക്കൂർ

ഷാർജ - മസ്കത്ത്

2024 ഫെബ്രുവരിയിൽ മുവാസലാത്ത് ഷാർജയെ മസ്‌കത്തുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ ബസ് റൂട്ട് ആരംഭിച്ചു. റൂട്ട് 203 ഷാർജയിൽ നിന്ന് മസ്‌കത്തിലേക്കും, മസ്കത്തിൽ നിന്ന് ഷാർജയിലേക്കും പ്രതിദിനം രണ്ട് സർവിസുകൾ നടത്തുന്നു.

ചെലവ്

വൺവേ ടിക്കറ്റ് 10 ഒമാൻ റിയാൽ (ദിർഹം 95)

റൗണ്ട് ട്രിപ്പ് നിരക്ക് 19 ഒമാൻ റിയാൽ (ദിർഹം 180.50).

ബസ് സമയം

ഷാർജയിൽ നിന്നും മസ്കത്തിൽ നിന്നും പുറപ്പെടുന്ന സമയം: ദിവസവും രാവിലെ 6.30 നും വൈകുന്നേരം 4 നും.

യാത്രാ ദൈർഘ്യം: എട്ട് മണിക്കൂർ

പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് പോയിന്റുകൾ

പിക്ക്-അപ്പ് പോയിന്റ്: അൽ ജുബൈൽ ബസ് സ്റ്റേഷൻ, ഷാർജ

അധിക പിക്ക്-അപ്പ്: കൽബ ഫോർട്ട്, ഷാർജ

മസ്കത്തിലെ ഡ്രോപ്പ്-ഓഫ് പോയിന്റുകൾ

അൽ മബേല നടപ്പാലം, അൽ ഖൗദ് പാലം, ബുർജ് സഹ്‌വ ബസ് സ്റ്റേഷൻ, മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം, അസൈബ ബസ് സ്റ്റേഷൻ.

യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും 7 കിലോഗ്രാം ഹാൻഡ് ബാ​ഗേജും അനുവദനീയമാണ്. കൂടാതെ 2 OMR (19.08 ദിർഹം) അധികം നൽകിയാൽ 10 കിലോഗ്രാം വരെ അധിക ലഗേജ് കൊണ്ടു പോകാം, അല്ലെങ്കിൽ 5 OMR (47.71 ദിർഹം) അധികം നൽകിയാൽ 25 കിലോഗ്രാം വരെ അധിക ലഗേജ് കൊണ്ടു പോകാവുന്നതാണ്. 

Discover the most affordable way to travel from UAE to Oman! Daily international bus services operated by Mwasalat connect Abu Dhabi and Sharjah to Muscat for just under 100 AED (OMR 11.5) one-way. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  3 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  3 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  3 days ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  3 days ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  3 days ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  3 days ago
No Image

കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ  76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്

Kerala
  •  3 days ago
No Image

ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്

Kerala
  •  3 days ago
No Image

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം

National
  •  3 days ago
No Image

സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്‌ഡേറ്റ് പുറത്ത്

Cricket
  •  3 days ago