HOME
DETAILS

വേണ്ടത് വെറും ഒറ്റ വിക്കറ്റ്; റോയൽസ് പോരിൽ ചരിത്രം കുറിക്കാൻ രാജസ്ഥാൻ താരം

  
Sudev
April 24 2025 | 11:04 AM

Just one wicket is needed Rajasthan star to make history in Royals battle

ബാംഗ്ലൂർ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും രാജസ്ഥാൻ റോയൽസുമാണ് ഏറ്റുമുട്ടുന്നത്. ബെംഗളൂരുവുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ  മത്സരം നടക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തണമെങ്കിൽ രാജസ്ഥാന് വിജയം അനിവാര്യമാണ്. മറുഭാഗത്ത് പോയിന്റ് പട്ടികയിൽ മുന്നോട്ട് പോവാനായിരിക്കും ആർസിബി ലക്ഷ്യം വെക്കുക. 

മത്സരത്തിൽ രാജസ്ഥാന്റെ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണക്ക് ഒരു തകർപ്പൻ നേട്ടം സ്വന്തമാക്കാൻ സാധിക്കും. ടി-20യിൽ 200 വിക്കറ്റുകൾ സ്വന്തമാക്കാനാണ് താരത്തിന് സാധിക്കുക. ഈ നേട്ടത്തിലേക്കെത്താൻ ലങ്കൻ താരത്തിന് വേണ്ടത് വെറും ഒരു വിക്കറ്റ് മാത്രമാണ്. ടി-20യിൽ 192 മത്സരങ്ങളിൽ നിന്നും 199 വിക്കറ്റുകളാണ്‌ താരം ഇതുവരെ വീഴ്ത്തിയിട്ടുള്ളത്. ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്നും ഏഴ് വിക്കറ്റുകളാണ്‌ താരം നേടിയിട്ടുള്ളത്. 

മത്സരത്തിൽ പരുക്കേറ്റ സഞ്ജു സാംസൺ കളിക്കാത്തത് രാജസ്ഥാന് കനത്ത തിരിച്ചടിയായിരിക്കും നൽകുക. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ആണ് സഞ്ജു പരുക്കേറ്റ് പുറത്തായത്. മത്സരത്തിൽ മികച്ച തുടക്കമായിരുന്നു രാജസ്ഥനായി സഞ്ജു നൽകിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ചരിത്രത്തിൽ ആദ്യമായി പരുക്കേറ്റ് റിട്ടയർഡ് ഹർട്ട് ആവുന്ന താരമായും സഞ്ജു മാറി. കൃണാൽ പാണ്ഡ്യക്ക് ശേഷം ഐപിഎല്ലിൽ പരുക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു. 

ബാറ്റിങ്ങിൽ ഓപ്പണർ യശ്വസി ജെയ്‌സ്വാളിന്റെ മികച്ച ഫോമും രാജസ്ഥാന് പ്രതീക്ഷ നൽകുന്ന ഘടകമാണ്. ഈ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്നും നാല് അർദ്ധ സെഞ്ച്വറികൾ ഉൾപ്പടെ 307 റൺസാണ് ജെയ്‌സ്വാൾ നേടിയിട്ടുള്ളത്. 

 

Just one wicket is needed Rajasthan star to make history in Royals battle



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിനെ വേട്ടയാടാൻ ഒരുത്തനും വിട്ടുകൊടുക്കില്ല; കെ.യു. ജനീഷ് കുമാർ എം.എൽ.എ

Kerala
  •  10 hours ago
No Image

അപകടം പതിയിരിക്കുന്ന കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടം: മുറികള്‍ പലതും ചോര്‍ന്നൊലിക്കുന്നു

Kerala
  •  10 hours ago
No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  10 hours ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  11 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  11 hours ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  11 hours ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  11 hours ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  11 hours ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  11 hours ago
No Image

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

Kerala
  •  12 hours ago


No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  12 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  13 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  13 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  13 hours ago