
പാക് വ്യോമാതിര്‍ത്തി അടച്ചു; ഇന്ത്യ-യുഎഇ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടേക്കും, വിമാനടിക്കറ്റു നിരക്ക് വര്‍ധിക്കാന്‍ സാധ്യത

ദുബൈ: ഇന്ത്യന്‍ വിമാനങ്ങള്‍ വ്യോമമേഖലയിലേക്ക് കടക്കുന്നതിനുള്ള അനുസതി നിഷേധിച്ച് പാകിസ്താന്. ഇതോടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ക്ക് തടസ്സം നേരിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനകമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചിടുമെന്ന് വ്യാഴാഴ്ചയാണ് പാക് സര്‍ക്കാര്‍ അറിയിച്ചത്.
ഡല്‍ഹി പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നും വടക്കേ ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍
നിന്നും യുഎഇയിലേക്ക് പുറപ്പെടുന്ന വിമാനങ്ങളുടെ യാത്രാ സമയം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റൂട്ടുകളിലെ ടിക്കറ്റു നിരക്കുകളില്‍ ഹ്രസ്വകാല വര്‍ധനവ് ഉണ്ടായേക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. 8 ശതമാനം മുതല്‍ 12 ശതമാനം വരെ ടിക്കറ്റു നിരക്ക് വര്‍ധിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ആകാശ എയര്‍ ചൂണ്ടിക്കാട്ടി. വിമാനങ്ങള്‍ റൂട്ട് മാറ്റാനുള്ള തീരുമാനം ആകാശ എയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
'മുന്‍കരുതല്‍ നടപടിയായി പാകിസ്താന് വ്യോമാതിര്‍ത്തിയിലൂടെ പറക്കുമെന്ന് പ്രതീക്ഷിക്കുന്ന എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്' എന്ന് എയര്‍ലൈന്‍ പറഞ്ഞു. ഈ ക്രമീകരണം അവരുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുകയോ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അകാശ എയര്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ ദിവസേന സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് തുടരുകയും എല്ലായ്പ്പോഴും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദുവായ ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ നിലനിര്‍ത്തുന്നതിന് ഞങ്ങളുടെ ഫ്ലൈറ്റ് പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും,' എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.
വടക്കേ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനങ്ങള്‍ ബദല്‍ പാതകളിലൂടെ വഴിതിരിച്ചുവിടുമെന്ന് സ്പൈസ് ജെറ്റ് എയര്‍ലൈനിന്റെ വക്താവ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഓണ്‍ലൈനിനോട് സ്ഥിരീകരിച്ചിട്ടുണ്ട്.
Pakistan's airspace closure to Indian carriers following Kashmir tensions is causing flight diversions and increased fuel costs. India-UAE routes, especially from Delhi, are experiencing delays and potential fare hikes.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരക്ഷ നിലനിര്‍ത്തുക എന്നതാണ് തങ്ങളുടെ മുന്‍ഗണനയെന്നും രണ്ട് എയര്‍ലൈനുകളും അടിവരയിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്-08-05-2025
PSC/UPSC
• a day ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• a day ago
പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം'
National
• a day ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• a day ago
പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
International
• a day ago.png?w=200&q=75)
നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ
Kerala
• a day ago
ടിക് ടോക്ക് വീഡിയോയ്ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• a day ago
ലാപ്ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• a day ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• a day ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• a day ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• a day ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• a day ago
ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ
National
• a day ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• a day ago
സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്
Kerala
• a day ago
ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ
Kerala
• a day ago
അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്
uae
• a day ago
ഓപറേഷന് സിന്ദൂര്‍: ജയ്ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു
National
• a day ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
Kerala
• a day ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• a day ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• a day ago