HOME
DETAILS

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം

  
Web Desk
April 26 2025 | 09:04 AM

mass protest against waqf amendment bill in kochi on may 04 coducted by ulama coordination committee

കൊച്ചി: മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്രവും മൗലിക അവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉലമ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് നാലിന് വൈകിട്ട് നാലുമണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം നടത്തുമെന്ന് പണ്ഡിത സഭ നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, മമ്പാട് നജീം മൗലവി തുടങ്ങിയ പണ്ഡിത പ്രമുഖരും ജനപ്രതിനിധികളും മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും. എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും പണ്ഡിതന്മാരും മഹല്ല് ഭാരവാഹികൾ ഉൾപ്പെടെ പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.കഴിഞ്ഞദിവസം വിളിച്ചു കൂട്ടിയ യോഗത്തിൽ സമ്മേളനത്തിനായി 15 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 
 
സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന നൽകുന്ന മൗലികാവകാശത്തിന് നേരേയുള്ള കടന്നുകയറ്റം പൊറുക്കാവുന്നതല്ലന്നും പരലോകമോക്ഷത്തിന് വേണ്ടി സൃഷ്ടാവിന് സമർപ്പിക്കപ്പെടുന്നതാണ് വഖഫ് സ്വത്തുക്കളെന്നും നേതാക്കൾ വ്യക്തമാക്കി.

ബ്രിട്ടീഷുകാരുടെ കാലത്ത് പോലും വഖഫ് സംരക്ഷണ കാര്യത്തിൽ ജാഗ്രത പാലിച്ചിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം മുസ്ലിം സമുദായത്തെ പാർശ്വവൽക്കരിക്കാനും അസ്തിത്വം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. പള്ളികളും മദ്‌സകളും കബർസ്ഥാനങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ വക്കഫ് ഭൂമി അന്യാദീനപ്പെടാനും മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമായ വഖഫ് നിയമത്തെ പിന്തുണച്ച കെ.സി.ബി.സി ഉൾപ്പെടെയുള്ള സഭാ നേതൃത്വങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും നേതാക്കൾ വ്യക്തമാക്കി.

വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ഏതറ്റംവരെ പോകുമെന്നും ജനാധിപത്യ മാർഗത്തിലൂടെ വിശ്വാസികളിത് ചെറുക്കുക തന്നെ ചെയ്യുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഐ.ബി ഉസ്മാൻ ഫൈസി,വർക്കിംഗ് ചെയർമാൻ കെ.പി മുഹമ്മദ് തൗഫീക്ക് മൗലവി, ജനറൽ കൺവീനർ വി.എച്ച് അലി ദാരിമി,വർക്കിംഗ് സെക്രട്ടറി എ.എം പരീത്, ട്രഷറർ ബഷീർ വഹബി അടിമാലി,ചീഫ് കോഡിനേറ്റർ സയ്യിദ് സി.ടി ഹാഷിം തങ്ങൾ, കോ-ഓഡിനേറ്റർ ടി.എ മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിക്കടവിൽ കാട്ടാനയുടെ ആക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  14 hours ago
No Image

എടിഎം ഇടപാട് നിരക്കുകള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ; യുഎഇയിലെ പ്രവാസികളെയും ബാധിക്കും, എങ്ങനെയെന്നല്ലേ... 

uae
  •  14 hours ago
No Image

ലഹരിമരുന്ന് ഇടപാടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ ഹോട്ടൽ അനാശാസ്യ കേന്ദ്രം, കൊച്ചിയിൽ 11 മലയാളി യുവതികൾ കസ്റ്റഡിയിൽ

Kerala
  •  14 hours ago
No Image

മുസ്‌ലിം ജോലിക്കാര്‍ വേണ്ട; എസി നന്നാക്കാനെത്തിയ ടെക്‌നീഷ്യന്‍മാരെ പുറത്താക്കി ബിജെപി നേതാവ്

National
  •  15 hours ago
No Image

പൊലീസ് ഉദ്യോഗസ്ഥരുടെ ആർഎസ്എസ് യോഗം: നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കി, എന്തെല്ലാം ചർച്ച ചെയ്തുവെന്ന് അവ്യക്തം, സർക്കാർ വിശദമായ അന്വേഷണം നടത്തുമോ ?

Kerala
  •  15 hours ago
No Image

കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍

Kuwait
  •  16 hours ago
No Image

അജ്മീറില്‍ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ തീപിടുത്തം; ഒരു കുട്ടിയുള്‍പ്പെടെ നാല് മരണം

National
  •  16 hours ago
No Image

ബെംഗളുരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

National
  •  16 hours ago
No Image

യുഎഇയിലെ സ്‌കൂള്‍ സമയം പുനഃക്രമീകരിച്ചു;  മാറ്റത്തിനു പിന്നിലെ കാരണമിത്

uae
  •  17 hours ago
No Image

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

Kuwait
  •  18 hours ago