ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി ഇഫ്താര്‍ മീറ്റ്
ദുബൈ: പ്രബോധന വീഥിയിലും സാമൂഹിക പ്രവര്‍ത്തന മേഖലയിലുമെല്ലാം കാലികമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നേറാന്‍ പ്രാപ്തരാവണമെന്ന് അല്‍ ഹിദായ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ അബ്ദുല്‍ ബാരി ഹുദവി അഭിപ്രായപ്പെട്ടു.അനുചരന്മാരെ ചേര്‍ത്തു പിടിച്ചും അവരോടൊപ്പം കൂടിയുമുള്ള പ്രവാചക മാതൃക ഏറെ മഹത്തരമാണ്. വര്‍ണ-വര്‍ഗ വ്യത്യാസങ്ങളല്ല, അര്‍പ്പണ ബോധവും ആത്മാര്‍ത്ഥമായ നിയ്യത്തുമാണ് കര്‍മങ്ങളെ സ്വീകാര്യമാക്കുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദുബൈ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ മീറ്റില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ജംഷാദ് മണ്ണാര്‍ക്കാടിന്റെ അധ്യക്ഷതയില്‍ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു.
ജില്ലാ കെഎംസിസി റിലീഫ് ഫണ്ടിന്റെ ഉദ്ഘാടനം എം.പി അലിക്കുട്ടി നിര്‍വഹിച്ചു. ഫൈസല്‍ തുറക്കല്‍, മുനീബ് ഹസന്‍, അന്‍വറുള്ള ഹുദവി സംസാരിച്ചു. നിസാം കളത്തില്‍, മുഹമ്മദാലി എറവക്കാട്, നസീര്‍ തൃത്താല, ഗഫൂര്‍ എറവക്കാട് , ഉമ്മര്‍ തട്ടത്താഴത്ത്, ജലീല്‍ ഷൊര്‍ണൂര്‍, വിവിധ മണ്ഡലം ഭാരവാഹികള്‍ സംബന്ധിച്ചു. ജില്ലാ ഭാരവാഹികളായ ജമാല്‍ കൊഴിക്കര, ടി.എം.എ സിദ്ദീഖ്, ബഷീര്‍ മുഹമ്മദ്, മുഹമ്മദലി പള്ളിക്കുന്ന്, ഉമര്‍ ഓങ്ങല്ലൂര്‍, നജീബ് ഷൊര്‍ണൂര്‍, സുഹൈല്‍ ഇ.പി, അന്‍വര്‍ ഹല, അനസ് ആമയൂര്‍, സലീം പനമണ്ണ, അലി സി.വി, ഹംസ ചെര്‍പ്പുളശ്ശേരി, ഹമീദ് ഒറ്റപ്പാലം, സമീര്‍ സി.വി നേതൃത്വം നല്‍കി. അലി ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജാബിര്‍ അലി വാഫി ഖിറാഅത് നടത്തി. ജനറല്‍ സെക്രട്ടറി കെ.ടി ഗഫൂര്‍ സ്വാഗതവും ട്രഷറര്‍ ഇബ്രാഹിം ചളവറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."