HOME
DETAILS

ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

  
April 26 2025 | 12:04 PM

Three Killed in Tragic Car Accident at Jabal Akhdar Oman

മസ്‌കത്ത്: ജബല്‍ അഖ്ദറില്‍ വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഒമാനി പൗരന്മാര്‍ക്ക് ദാരുണാന്ത്യം. വാഹനാപകടത്തില്‍ മറ്റുചിലര്‍ക്ക് പരുക്കേറ്റതായി റോയല്‍ ഒമാന്‍ പൊലിസ് (ആര്‍ഒപി) അറിയിച്ചു.

വാഹനാപകടത്തില്‍ മൂന്നു പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്ന് പൊലിസ് അറിയിച്ചു. ജബല്‍ അഖ്ദറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ച കാര്‍ മലഞ്ചെരുവില്‍ ഇടിച്ച് തീപിടിച്ചതാണ് അപകടത്തിന് കാരണമായത്. ഇതാണ് മൂന്നു പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും കാരണമായതെന്ന് റോയല്‍ ഒമാന്‍ പൊലിസ് ഉദ്യോഗസ്ഥന്‍ ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

കുത്തനെയുള്ള ഒരു വളവില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 

'കുത്തനെയുള്ള ഒരു വളവിലേക്ക് അടുക്കുകയാണെന്ന് ഡ്രൈവര്‍ക്ക് മനസ്സിലായില്ല, അതുകൊണ്ടാണ് അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജബല്‍ അഖ്ദറിലേക്കും മറ്റ് പര്‍വതപ്രദേശങ്ങളിലേക്കും പോകുന്ന വാഹനമോടിക്കുന്നവര്‍ യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കണമെന്നും, അത്തരം അപകടങ്ങള്‍ തടയാന്‍ ഇതു സഹായിക്കുമെന്നും റോയല്‍ ഒമാന്‍ പൊലിസ് അഭ്യര്‍ത്ഥിച്ചു.

ഹജര്‍ പര്‍വതനിരയുടെ ഭാഗമായ ജബല്‍ അല്‍ അഖ്ദറിലേക്ക് തലസ്ഥാനമായ മസ്‌കത്തില്‍ നിന്നും ഏകദേശം രണ്ട് മണിക്കൂര്‍ യാത്രയുണ്ട്. മികച്ച കാലാവസ്ഥയും ഹോട്ടല്‍ സൗകര്യങ്ങളുമാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നത്.

A fatal car accident at Jabal Akhdar in Oman has claimed the lives of three individuals. Authorities are investigating the cause as the community mourns the tragic loss.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്വന്തം നഗ്നത മറയ്ക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം':  അപവാദ പ്രചാരണത്തിനെതിരേ പരാതി നല്‍കുമെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍

Kerala
  •  5 hours ago
No Image

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കടക്കം ഉപയോഗിക്കാം; ഇടക്കാല ഉത്തരവുമായി ഹൈകോടതി

Kerala
  •  5 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ടിക്കറ്റുകൾ വാ​ഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ വർധിച്ചുവരുന്നു; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പും അനധികൃത പണമിടപാടും; സഊദിയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Saudi-arabia
  •  6 hours ago
No Image

'ഓണ്‍ലൈനായി ആര്‍ക്കും വോട്ട് നീക്കാനാവില്ല' രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  6 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു 

Kerala
  •  6 hours ago
No Image

'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല്‍ എസ്റ്റേറ്റില്‍ വന്‍ ലാഭം കൊയ്യുമെന്നും ഇസ്‌റാഈല്‍ ധനമന്ത്രി

International
  •  7 hours ago
No Image

കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

latest
  •  7 hours ago
No Image

അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്'  ആപ്പുമായി സ്വിഗ്ഗി

National
  •  7 hours ago
No Image

യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ

uae
  •  7 hours ago