HOME
DETAILS

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

  
Shaheer
April 26 2025 | 15:04 PM

Rajai Port Blast Four Dead Over 500 Injured in Devastating Explosion

ടെഹ്‌റാന്‍: ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാലു മരണം. അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു. സ്‌ഫോടനത്തിന്റെ കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ അണയ്ക്കുന്നതിനായി തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്തില്‍ ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന്  തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

'ഷഹീദ് രജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണം. ഞങ്ങള്‍ നിലവില്‍ പരുക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യുന്നു,' എന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

സ്‌ഫോടനത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ജനാലകള്‍ തകര്‍ന്നു. സ്‌ഫോടനത്തിന് ശേഷം ഒരു കൂണ്‍ മേഘം രൂപപ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനടുത്തായി, ടെഹ്റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്. 

2020ല്‍ ഷഹീദ് രജായി തുറമുഖം ഒരു സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. നേരത്തെ ഇറാനിയന്‍ സൈബര്‍ ആക്രമണത്തിനുള്ള പ്രതികാരമായി ഇസ്‌റാഈലാണ് ആ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒമാനില്‍ വച്ച് ഇറാനും അമേരിക്കയുമായി നടക്കുന്ന മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. 

യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും നേതൃത്വം നല്‍കുന്ന ചര്‍ച്ചകള്‍ക്കൊപ്പം ഇരുവിഭാഗങ്ങളിലെയും വിദഗ്ധര്‍ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്.

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുന്ന പുതിയ കരാറില്‍ എത്തിച്ചേരുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യം. 

A powerful explosion at Iran’s Rajai port has left over 400 injured, coinciding with sensitive Iran-US nuclear discussions. Authorities are investigating the cause amid rising tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  12 hours ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  12 hours ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  12 hours ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  13 hours ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  13 hours ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  13 hours ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  13 hours ago
No Image

വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി

Kerala
  •  13 hours ago
No Image

ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും

uae
  •  13 hours ago
No Image

മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്

Kerala
  •  14 hours ago