ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റിൽ മുൻഗണന ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് പണം തട്ടിയെടുക്കുന്ന സംഘത്തിനെതിരെ മുന്നറിയിപ്പ് നൽകി ദേവസ്വം ബോർഡ്. ഇത്തരത്തിൽ ജോലി വാങ്ങി തരാമെന്ന് പറഞ്ഞുകൊണ്ട് പല ആളുകളും ഉദ്യോഗാർഥികളെ സമീപിച്ചതായി വിവരം ലഭിച്ചുവെന്നാണ് ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകിയത്.
ദേവസ്വം ബോർഡ് റിക്രൂട്ട്‌മെന്റ് നടപടികൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും ഇത്തരം ആളുകളുടെ ചതിയിൽ പെടാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണമെന്നും ദേവസ്വം ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരത്തിൽ തെട്ടിപ്പ് നടത്തുന്ന ആളുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർത്ഥികൾ പൊലിസിനെയോ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
Devaswom Recruitment Board warns of scammers offering jobs
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."