HOME
DETAILS

പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാത്ത ഉറി ഡാം തുറന്നുവിട്ടു, ഝലം നദിയിൽ വെള്ളപൊക്കം

  
Web Desk
April 27 2025 | 02:04 AM

India retaliates against Pakistan Uri dam opens without warning floods Jhelum river

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ട് ഇന്ത്യ. ഇതിനു പിന്നാലെ ഝലം നദിയിൽ വെള്ളപൊക്കം ഉണ്ടാവുകയും ചെയ്തു. പാകിസ്താൻ അധീനതയിലുള്ള കശ്മീരിലെ വിവിധ സ്ഥലങ്ങളിലും വെള്ളം കയറുകയും ചെയ്തു. കശ്മീരിലെ ഹത്തിയൻ ബാല ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത്. വെള്ളപൊക്കം നടന്നതിന് പിന്നാലെ നദീ തീരത്തുള്ള ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. സിന്ധു നദിയിലെ ജല കരാർ മരവിപ്പിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രധാന നടപടി കൂടിയാണിത്. 

പാകിസ്താനെതിരെയുള്ള നയതന്ത്രങ്ങളുടെ കാര്യത്തിൽ ഇന്ത്യ കനത്ത തിരിച്ചടികൾ തുടരുന്നതിന്റെ സാഹചര്യത്തിലാണ് ഉറി ഡാം തുറന്നു വിട്ടത്. ഇന്ത്യയുടെ ഈ നടപടിയെ പാകിസ്താൻ ശക്തമായി അപലപിക്കുകയും ചെയ്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും സിന്ധു നദിജല ഉടമ്പടിയുടെയും ലംഘനമാണ് ഇതെന്ന് പാകിസ്താൻ ആരോപിച്ചു. 

അതേസമയം ചൊവ്വാഴ്ച്ചയാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് അടുത്ത് വന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്. 

India retaliates against Pakistan Uri dam opens without warning floods Jhelum river



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്റ്റോപ്പ് ഇസ്‌റാഈല്‍' ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയ  4986 കുഞ്ഞുമക്കളുടെ പേരെഴുതിയ ടീഷര്‍ട്ട് ധരിച്ച് ജൂലിയന്‍ അസാന്‍ജ് കാന്‍ വേദിയില്‍

International
  •  a day ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 301 പേര്‍ അറസ്റ്റില്‍, 249 പേരെ നാടുകടത്തി

Kuwait
  •  a day ago
No Image

ഇന്ത്യ-പാക് വെടിനിർത്തൽ നേരിട്ടുള്ള ചർച്ചകളുടെ മാത്രം വിജയം; ട്രംപിന്റെ മധ്യസ്ഥത വാദത്തെ തള്ളി എസ്. ജയശങ്കർ

National
  •  a day ago
No Image

യുഎഇ സര്‍ക്കാരിന് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചു നല്‍കി ഇന്ത്യന്‍ പ്രതിനിധി സംഘം

uae
  •  a day ago
No Image

ഹയര്‍സെക്കന്‍ഡറിയില്‍ 77.81 വിജയശതമാനം; മുഴുവന്‍ എ പ്ലസ് നേടിയവര്‍ 30,145 , ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത് 

Kerala
  •  a day ago
No Image

1000 കോടിയുടെ മദ്യ അഴിമതി; 'ടാസ്മാക് ഗേറ്റ്' ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയാകുമോ ?

National
  •  a day ago
No Image

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി

uae
  •  a day ago
No Image

ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക് 

National
  •  a day ago
No Image

യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്

uae
  •  a day ago