HOME
DETAILS

ഡല്‍ഹിയില്‍ വന്‍തീപിടിത്തം; രണ്ടു മരണം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

  
Shaheer
April 27 2025 | 12:04 PM

Massive Fire Breaks Out in Delhis Rohini Two Dead and Several Injured

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത് വന്‍തീപിടുത്തം. ഞായറാഴ്ച രാവിലെയാണ് പ്രദേശത്ത് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. 

രോഹിണിയിലെ സെക്ടര്‍ 17ലെ ശ്രീ നികേതന്‍ അപ്പാര്‍ട്ട്‌മെന്റിന് സമീപമാണ് സംഭവം. പ്രദേശത്ത് വന്‍തോതില്‍ പുക ഉയര്‍ന്നു. തുടര്‍ന്ന് തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു.

തീപിടുത്തത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചതായും നിരവധി പേരെ ഗുരുതരമായ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

'ഇതുവരെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു,' ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

'അഗ്‌നിശമന സേനാംഗങ്ങള്‍ നിലവില്‍ തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്,' അദ്ദേഹം പറഞ്ഞു. 400ലധികം കുടിലുകള്‍ തീപിടുത്തത്തില്‍ കത്തിനശിച്ചതായി പൊലിസ് വ്യക്തമാക്കി.

'ഒന്നിലധികം അഗ്‌നിശമന സേനാ യൂണിറ്റിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു,' ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ അമിത് ഗോയല്‍ പറഞ്ഞു.

അതേസമയം ന്യൂഡല്‍ഹിയില്‍ മറ്റൊരിടത്തും തീപിടുത്തമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ശക്കര്‍പൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ദേശീയ തലസ്ഥാനത്തെ ഐടിഒയ്ക്ക് സമീപമുള്ള വനത്തില്‍ വന്‍ തീപിടുത്തമുണ്ടായിരുന്നു. തീപിടുത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലക്ഷ്മി നഗറില്‍ നിന്ന് ഐടിഒയിലേക്കുള്ള വഴിയിലെ മരങ്ങള്‍ക്ക് തീപിടിച്ചതായി ഉച്ചയ്ക്ക് വിവരം ലഭിച്ചതായി ഗീത കോളനി ഫയര്‍ സ്റ്റേഷന്‍ സബ് ഓഫീസര്‍ ഭീംസെന്‍ എഎന്‍ഐയോട് പറഞ്ഞു.

A devastating fire has erupted in Delhi's Rohini area, claiming two lives and leaving several injured. Emergency teams are at the scene, working to control the flames. Stay updated on the latest developments and the impact of this tragic event.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ അടുത്ത അവധി എപ്പോൾ, അത് ഒരു നീണ്ട വാരാന്ത്യമായിരിക്കുമോ? കൂടുതൽ അറിയാം

uae
  •  10 hours ago
No Image

അമേരിക്കയിലെ ടെക്സസിൽ വെള്ളപ്പൊക്കം: 24 മരണം, നിരവധി കുട്ടികളെ കാണാതായി

International
  •  11 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും

Kerala
  •  11 hours ago
No Image

കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോ​ഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം

Kerala
  •  11 hours ago
No Image

വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്

uae
  •  11 hours ago
No Image

ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം

bahrain
  •  11 hours ago
No Image

റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ

uae
  •  11 hours ago
No Image

ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം

Kerala
  •  11 hours ago
No Image

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ​ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും

Football
  •  12 hours ago
No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  12 hours ago


No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  13 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  13 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  13 hours ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  14 hours ago