HOME
DETAILS

പണയ സ്വർണം കവർച്ചയിൽ നഷ്ടപ്പെട്ടു: നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന് തിരിച്ചടി, പണയ സ്വർണം നഷ്ടപ്പെട്ടവർക്ക് വിപണി വിലയിൽ തിരികെ ലഭിക്കും

  
Sabiksabil
April 27 2025 | 15:04 PM

Pledged Gold Lost in Bank Robbery Setback for Bank Denying Compensation Customers to Receive Market Value

 

തൃശൂർ: ബാങ്ക് കവർച്ചയിൽ പണയം വച്ച സ്വർണം നഷ്ടപ്പെട്ട 15 ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ തൃശൂർ മണലൂർ സർവീസ് സഹകരണ ബാങ്കിനോട് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. സ്വർണത്തിന്റെ ഗുണനിലവാരത്തിൽ സംശയം ഉന്നയിച്ച് നഷ്ടപരിഹാരം നിഷേധിച്ച ബാങ്കിന്റെ അപ്പീൽ ഹരജി തള്ളിയാണ് കമ്മീഷന്റെ വിധി.

2006 മേയിൽ നടന്ന കവർച്ചയിലാണ് ഉപഭോക്താക്കൾ പണയം വച്ച സ്വർണം നഷ്ടപ്പെട്ടത്. ജില്ലാ, സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകൾ ഉപഭോക്താക്കൾക്ക് അനുകൂലമായി വിധിച്ചിരുന്നു. വായ്പാ തുകയും പലിശയും കുറച്ച ശേഷം, പണമടച്ച ദിവസത്തെ സ്വർണത്തിന്റെ വിപണി മൂല്യം നഷ്ടപരിഹാരമായി നൽകാനും, പരാതി നൽകിയ ദിവസം മുതൽ പലിശ ഈടാക്കാതെ വായ്പ തീർപ്പാക്കാനും സംസ്ഥാന കമ്മീഷൻ ബാങ്കിനോട് നിർദേശിച്ചിരുന്നു.

എന്നാൽ, കേരള സഹകരണ സൊസൈറ്റി ആക്ട് സെക്ഷൻ 69 പ്രകാരം പരാതി നിലനിൽക്കില്ലെന്നും, സ്വർണത്തിന്റെ ഗുണനിലവാരം ഉറപ്പില്ലാത്തതിനാൽ കുറഞ്ഞ തുക മാത്രമേ നൽകാനാകൂവെന്നും വാദിച്ച് ബാങ്ക് ദേശീയ കമ്മീഷനിൽ അപ്പീൽ നൽകി. ബിഐഎസ് മാനദണ്ഡം നിർബന്ധമല്ലാതിരുന്ന കാലത്ത് പണയം വാങ്ങിയ സ്വർണമാണെന്നും ഗുണനിലവാരം സംശയകരമാണെന്നും ബാങ്ക് ആരോപിച്ചു.

എന്നാൽ, സ്വർണത്തിന്റെ തൂക്കവും ഗുണനിലവാരവും പരിശോധിക്കാതെ ഒരു ബാങ്കും പണയം സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ കമ്മീഷൻ ബാങ്കിന്റെ വാദങ്ങൾ തള്ളി. നിലവിലെ വിപണി വിലയിൽ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ഉപഭോക്താക്കൾക്ക് നിയമ പോരാട്ടത്തിൽ നേടിയ ഈ വിജയം സുപ്രധാനമായ മാതൃകയാകുമെന്നാണ് വിലയിരുത്തൽ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago