റൊണാൾഡോ ആ ക്ലബ്ബിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു: മുൻ ലിവർപൂൾ താരം
പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കുന്നത് കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ലിവർപൂൾ താരം ഡയറ്റ്മർ ഹാമാൻ. 2009ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് പോയ സമയങ്ങളിൽ ബയേൺ മ്യൂണിക് റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമം നടത്തിയെന്നും ഡയറ്റ്മർ ഹാമാൻ പറഞ്ഞു. ഇൻസ്റ്റന്റ് കാസിനോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകായായിരുന്നു മുൻ ലിവർപൂൾ താരം.
''ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സമയങ്ങളിൽ ബയേൺ മ്യൂണിക് അദ്ദേഹത്തെ സ്വന്തമാക്കാൻ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം ബുണ്ടസ്ലിഗയിൽ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഇംഗ്ലീഹ് പ്രീമിയർ ലീഗ്, ലാ ലിഗ ഏറ്റവും മികച്ച ഈ രണ്ട് ലീഗുകളിൽ അദ്ദേഹം കളിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാൽ ജർമൻ ക്ലബ്ബുകൾക്ക് വേതനവും ട്രാൻസ്ഫർ ഫീസും എപ്പോഴും വലിയ ചോദ്യം ഉയർത്തിയ ഒന്നായിരുന്നു'' ഡയറ്റ്മർ ഹാമാൻ പറഞ്ഞു.
റൊണാൾഡോ തന്റെ നാല്പതാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഫുട്ബോളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ വ്യത്യസ്ത ടീമുകൾക്ക് വേണ്ടി കളിച്ചുകൊണ്ട് 934 ഗോളുകളാണ് റൊണാൾഡോ അടിച്ചു കൂട്ടിയിട്ടുള്ളത്. 66 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ 1000 ഗോളുകൾ എന്ന ഐതിഹാസിക നേട്ടം കൈവരിക്കാൻ റൊണാൾഡോയ്ക്ക് സാധിക്കും.
കഴിഞ്ഞ ദിവസം നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗിൽ യൊക്കോഹാമ എംഎമ്മിനെ പരാജയപ്പെടുത്തി അൽ നസർ സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. യൊക്കോഹാമ എംഎമ്മിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ്റൊണാൾഡോയും സംഘവും പരാജയപ്പെടുത്തിയത്. ത്സരത്തിൽ റൊണാൾഡോയും അൽ നസറിന് വേണ്ടി ഗോൾ നേടി തിളങ്ങിയിരുന്നു. എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ എട്ട് ഗോളുകളാണ് ഇതുവരെ റൊണാൾഡോ നേടിയിട്ടുള്ളത്.
നിലവിൽ സഊദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത് അൽ ഇത്തിഹാദ് ആണ്. 29 മത്സരങ്ങളിൽ നിന്നും 21 വിജയവും അഞ്ചു സമനിലയും മൂന്ന് തോൽവിയും അടക്കം 68 പോയിന്റാണ് അൽ ഇത്തിഹാദിന്റെ കൈവശമുള്ളത്. റൊണാൾഡോയുടെ അൽ നസർ 60 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 29 മത്സരങ്ങളിൽ നിന്നുമായി 18 ജയവും ആറ് സമനിലയും അഞ്ചു തോൽവിയുമാണ് അൽ നസറിന്റെ സമ്പാദ്യം.
Former Liverpool Player Talks Cristiano Ronaldo
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."