ഒരുമിച്ചിരുന്ന് മദ്യപിച്ചു, അളവിനെ ചൊല്ലി തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; നാലുപേർ പിടിയിൽ
ആലപ്പുഴ: ടാക്‌സി ഡ്രൈവറെ വെട്ടിപ്പരുക്കേൽപിക്കുകയും കാർ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ നാലുപേരെ ആലപ്പുഴ സൗത്ത് പൊലിസ് അറസ്റ്റ് ചെയ്തു. മദ്യം നൽകിയതിലെ അളവ് കുറഞ്ഞുപോയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാരപ്ലാക്കൽ വിചിൻ (28), നോർത്ത് ആര്യാട് മണ്ണാപറമ്പ് വീട്ടിൽ ദീപക് (33), ആലപ്പുഴ കലവൂർ മണ്ണഞ്ചേരി കണ്ണന്തറവെളിയിൽ സോനു എന്നു വിളിക്കുന്ന അലക്‌സ് (19), ചേർത്തല സി.എം.സി. 3 അരയശ്ശേരി വീട്ടിൽ സുജിത്ത് (28) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി ആലപ്പുഴയിലെ ഒരു റിസോർട്ടിലായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് സഞ്ചാരികളുമായി എത്തിയ കോഴിക്കോട് സ്വദേശിയായ ജംഷീർ, മറ്റൊരു ഡ്രൈവറായ വിചിനുമായി ചേർന്ന് മദ്യപിച്ചു. മദ്യം നൽകിയ അളവ് കുറവാണെന്ന് പറഞ്ഞ് വിചിൻ ജംഷീറുമായി വഴക്കിട്ടു. ഈ തർക്കത്തിനിടെ വിചിന്റെ തലയ്ക്ക് പരിക്കേറ്റു.
ഇതിന്റെ പ്രതികാരമായി വിചിൻ തന്റെ ബന്ധുവായ ദീപക്കിനെയും മറ്റ് സുഹൃത്തുക്കളെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇവർ സംഘം ചേർന്ന് ജംഷീറിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയും അദ്ദേഹത്തിന്റെ കാർ തകർക്കുകയുമായിരുന്നു. പരുക്കേറ്റ ജംഷീർ ഇപ്പോൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സൗത്ത് പൊലിസ് ഇൻസ്പെക്ടർ വി.ഡി. റജിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Alappuzha South police have arrested four individuals for allegedly assaulting a taxi driver and damaging his vehicle over a dispute regarding the quantity of liquor served
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."