HOME
DETAILS

വേടന്റെ മാലയിൽ പുലിപ്പല്ല്; കഞ്ചാവ് കേസിന് പിന്നാലെ വനംവകുപ്പിന്റെ കേസും

  
Sabiksabil
April 28 2025 | 12:04 PM

Tiger Tooth in Vedans Necklace Forest Department to File Case Following Cannabis Arrest

 

കൊച്ചി: കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 7 ഗ്രാം കഞ്ചാവ് പിടികൂടിയതിന് പിന്നാലെയാണ് പുലിപ്പല്ലിന്റെ സാന്നിധ്യം പൊലീസ് ശ്രദ്ധിച്ചത്. മാലയിലെ പല്ല് യഥാർഥ പുലിപ്പല്ലാണെന്നാണ് വനംവകുപ്പിന്റെ വിജിലൻസ് സ്ക്വാഡിന്റെ പ്രാഥമിക നിഗമനം. ഇത് തായ്‌ലന്റിൽ നിന്ന് വാങ്ങിയതാണെന്നാണ് വേടന്റെ മൊഴി.വനംവകുപ്പിന്റെ കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള സംഘം തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെത്തി തുടർനടപടികൾക്കായി പുലിപ്പല്ല് കൈമാറ്റം ചെയ്തു. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചാലും പുലിപ്പല്ല് കേസിൽ വേടൻ കുടുങ്ങാനാണ് സാധ്യത.

തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന്റെ രാവിലത്തെ പരിശോധനയിലാണ് വേടന്റെ ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് വേടൻ പൊലീസിനോട് സമ്മതിച്ചു. ഫ്ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. വിശ്രമത്തിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. നിയമനടപടികൾക്ക് ശേഷം പ്രതികളെ വിട്ടയക്കുമെന്നും വിവരം നൽകിയ ഉറവിടം വെളിപ്പെടുത്തില്ലെന്നും ഹിൽ പാലസ് സിഐ അറിയിച്ചു.

ആരാണ് വേടൻ?

തൃശൂർ സ്വദേശിയായ ഹിരൺ ദാസ് മുരളിയാണ് വേടൻ എന്ന പേര് സ്വീകരിച്ച് റാപ്പ് സംഗീതരംഗത്ത് തിളങ്ങുന്നത്. ദലിത് രാഷ്ട്രീയം ധൈര്യപൂർവം വെളിപ്പെടുത്തുന്ന ഗായകനെന്നാണ് മാധ്യമങ്ങൾ വേടനെ വിശേഷിപ്പിക്കുന്നത്. 2021-ൽ പുറത്തിറങ്ങിയ ‘നായാട്ട്’, 2023-ലെ ‘കരം’, ‘മഞ്ഞുമ്മൽ ബോയ്സ്’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ ശ്രദ്ധേയമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 20,000-ലേറെ പേർ വേടന്റെ പാട്ട് കേൾക്കാനെത്തിയത് വലിയ ചർച്ചയായിരുന്നു.

വേടനെതിരെ ലൈംഗിക ആരോപണവും ഉയർന്നിട്ടുണ്ട്. ‘വുമൺ എഗെയ്‌ൻസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ്’ എന്ന കൂട്ടായ്മയിലൂടെ ഏതാനും സ്ത്രീകൾ ലൈംഗികാതിക്രമ ആരോപണവുമായി രംഗത്തെത്തി. മദ്യലഹരിയിൽ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും പീഡിപ്പിച്ചുവെന്നും ആരോപണമുയർന്നു. എംപുരാൻ വിവാദവുമായി ബന്ധപ്പെട്ട് വേടന്റെ പ്രസ്താവനകളും വൈറലായിരുന്നു.

സിന്തറ്റിക് ഡ്രഗ് പത്തുപേർ ഉപയോഗിച്ചാൽ രണ്ടുപേർ മരിക്കും. അത് ചെകുത്താനാണ്, ഒഴിവാക്കണം,” എന്ന് തൃശൂർ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിൽ വേടൻ പറഞ്ഞിരുന്നു. രാസലഹരിക്കെതിരെ ശക്തമായി സംസാരിച്ചിരുന്ന വേടൻ കഞ്ചാവ് കേസിൽ പിടിയിലായത് വിരോധാഭാസമായി. ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൽ വേടന്റെ റാപ്പ് ഷോ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേസിന്റെ പശ്ചാത്തലത്തിൽ പരിപാടി ഒഴിവാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  2 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  2 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  2 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  2 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  2 days ago