HOME
DETAILS

സജ്ജരായി ഇന്ത്യ; തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍; ഭീകരര്‍ എത് സമയവും പിടിയിലാകുമെന്ന് സൈന്യം | Pahalgam Terror Attack

  
Web Desk
April 29 2025 | 01:04 AM

Indiaready to retaliate against Pakistan for the terrorist attack in Pahalgam

ന്യൂഡല്‍ഹി/ഇസ് ലാമാബാദ്: പഹല്‍ഗാമില്‍ ഭീകരര്‍ ടൂറിസ്റ്റുകളെ വെടിവച്ചുകൊലപ്പെടുത്തിയതിന് പ്രതികാരമായി പാകിസ്താന് തിരിച്ചടി നല്‍കാന്‍ സജ്ജമായി ഇന്ത്യ. ആക്രമണത്തെത്തുടര്‍ന്ന് മേഖലയില്‍ യുദ്ധകാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തമ്മില്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍വച്ച് അടച്ചിട്ടമുറിയില്‍ 40 മിനിറ്റ് സമയമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സാഹചര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും സംബന്ധിച്ച് രാജ്‌നാഥ് സിങ്, പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കരസേനാ മേധാവിയെ കണ്ട് അതിര്‍ത്തിയിലെ വിവരങ്ങളെല്ലാം ശേഖരിച്ച ശേഷമാണ് പ്രതിരോധമന്ത്രി, പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്.

ഇതിന് പിന്നാലെ പ്രതിരോധകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗവും ചേര്‍ന്നു. ബി.ജെ.പി എം.പി രാധാ മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ളവരും പങ്കെടുത്തു. 

ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ സൈനികനടപടി ഏതു സമയത്തും ഉണ്ടായേക്കാമെന്ന ഭീതിയിലാണ് പാകിസ്ഥന്‍. ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉടന്‍ ആക്രമണമുണ്ടായേക്കാമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് സമ്മതിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ആസന്നമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഞങ്ങളുടെ സേനകളെ ശക്തിപ്പെടുത്തുന്നത്. ഞങ്ങള്‍ സൈന്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയുടെ ആക്രമണം ഉടനുണ്ടായേക്കാം. അതിനാല്‍ ചില തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പാക് സൈന്യം ഇന്ത്യന്‍ ആക്രമണ സാധ്യതയെ കുറിച്ച് സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്‍പ് അപകടത്തിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂവെന്നും അദ്ദേഹംപറഞ്ഞു.
അതേസമയം, ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് കരുതുന്നവരുടെയും സംശയിക്കപ്പെടുന്നവരുടെയും വീടുകളിലും മറ്റും റെയ്ഡ് തുടരുകയാണ്. ഭീകരര്‍ ഇപ്പോഴും പഹല്‍ഗാം മേഖല വിട്ടുപോിട്ടില്ലെന്നാണ് സൈന്യം കരുതുന്നത്. കഴിഞ്ഞ നാലഞ്ചുദിവസത്തിനുള്ളില്‍ ഭീകരരെ ചുരുങ്ങിയത് നാലുതവണയെങ്കിലും ലക്ഷ്യംവയ്ക്കാനായെന്ന് സൈന്യം പറഞ്ഞു. ഒരുതവണ നേര്‍ക്കുനേര്‍ വെടിവയ്ക്കുന്ന സാഹചര്യം ഉണ്ടായെന്നും സൈന്യം അറിയിച്ചു.

പ്രദേശവാസികളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍, ഇന്റലിജന്‍സ് വിവരങ്ങള്‍ എന്നിവയിലൂടെയാണ് ഭീകരര്‍ കഴിയുന്ന പ്രദേശത്തെക്കുരിച്ച് വിവരം ലഭിച്ചത്. ഇതൊരു എലിയും പൂച്ചയും കളിയാണ്. അവരെ വ്യക്തമായി കണ്ടെത്തിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, നേരിടാന്‍ ഒരുങ്ങുമ്പോഴേക്കും അവര്‍ രക്ഷപ്പെട്ടിരുന്നു. വളരെ ഇടതൂര്‍ന്ന കാടുകള്‍ ആണ്. നേരിട്ട് കണ്ടാലും പിന്തുടരുക എളുപ്പമല്ല. പക്ഷേ, അവരെ പിടിക്കാനാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്- സൈനിക വൃത്തങ്ങള്‍ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം; നിര്‍ണായ ഇടപെടല്‍ നടത്തിയത് പട്ടാമ്പി സിഐ

Kuwait
  •  15 hours ago
No Image

പുലിപ്പല്ല് കൈവശം വെച്ച കേസ്; റാപ്പര്‍ വേടന് ഉപാധികളോടെ ജാമ്യം

Kerala
  •  15 hours ago
No Image

ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ലക്ഷ്യം ബീഹാര്‍ തെരഞ്ഞെടുപ്പോ?

National
  •  16 hours ago
No Image

'ജീവനും കൊണ്ട് ഓടി; വീണിടത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു'; മംഗളൂരുവിലെ സംഘ്പരിവാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ എഫ്‌ഐആര്‍ റിപ്പോര്‍ട്ട്

National
  •  17 hours ago
No Image

കുതിപ്പ് തുടര്‍ന്ന് കെഫോണ്‍; എങ്ങനെയെടുക്കാം കണക്ഷന്‍?

Kerala
  •  18 hours ago
No Image

വേടന്റെ പുതിയ ഗാനത്തേയും ഇരുകയ്യും നീട്ടി സ്വീകരിച്ച് ആസ്വാദകര്‍; 'മോണോ ലോവ' പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഹിറ്റ് 

Kerala
  •  18 hours ago
No Image

അഡ്വ. ബി.എ. ആളൂര്‍ അന്തരിച്ചു

Kerala
  •  20 hours ago
No Image

ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു

Others
  •  20 hours ago
No Image

കഞ്ചാവ് കേസ്: യു.പ്രതിഭ എം.എല്‍.എയുടെ മകനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

Kerala
  •  20 hours ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; പാക് 'സുന്ദരി'ക്ക് രാജ്യ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തു; ലീക്കായ രഹസ്യങ്ങൾ അറിയാൻ സുനിലിനെ ചോദ്യംചെയ്തു എടിഎസ് | Pak Spy Arrested

Trending
  •  20 hours ago