HOME
DETAILS

മുസ്‌ലിം ജോലിക്കാര്‍ വേണ്ട; എസി നന്നാക്കാനെത്തിയ ടെക്‌നീഷ്യന്‍മാരെ പുറത്താക്കി ബിജെപി നേതാവ്

  
May 01 2025 | 12:05 PM

bjp leader devmani sharma  refused service from Muslim AC technicians

ന്യൂഡല്‍ഹി: എസി നന്നാക്കാനെത്തിയ മുസ്‌ലിം ജോലിക്കാരെ പുറത്താക്കി ഡല്‍ഹിയിലെ ബിജെപി നേതാവ്. ജില്ല കോര്‍ഡിനേറ്ററായ ദേവമണി ശര്‍മയാണ് ജോലിക്കെത്തിയ ടെക്‌നീഷ്യന്‍മാരോട് മതം ചോദിച്ച് സേവനം നിരസിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ് ലിം ടെക്‌നീഷ്യന്‍മാര്‍ക്ക് പകരം ഹിന്ദു ടെക്‌നീഷ്യനെ നിയമിക്കണമെന്നാണ് ബിജെപി നേതാവ് ആവശ്യപ്പെട്ടത്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കടുത്ത വിമര്‍ശനമാണ് ശര്‍മ്മക്കെതിരെ ഉയരുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റഫോമായ അര്‍ബന്‍ക്ലാപ്പ് മുഖേനയാണ് ശര്‍മ ടെക്‌നീഷ്യന്‍മാരുടെ സേവനം ആവശ്യപ്പെട്ടത്. ജോലിക്കാര്‍ വീട്ടിലെത്തിയതോടെ ഇയാള്‍ അവരുടെ പേര് ചോദിക്കുകയും, വീഡിയോ പകര്‍ത്തുകയും ചെയ്തു. 

' നിങ്ങളില്‍ നിന്ന് ഞാന്‍ സേവനം ആഗ്രഹിക്കുന്നില്ല, ഹിന്ദുവായ ഒരാളെ അയക്കുക,' ശര്‍മ്മ പറയുന്നത് വീഡിയോയിലുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. 

അതേസമയം മതത്തെ അടിസ്ഥാനമാക്കി ഒരു തരത്തിലുള്ള വിവേചനത്തെയും പിന്തുണക്കില്ലെന്ന് അര്‍ബന്‍ക്ലാപ് പ്രസ്താവനയില്‍ പറഞ്ഞു.

BJP leader, Devmani Sharma, who serves as a district coordinator, refused service from Muslim AC technicians after inquiring about their religion. He demanded that Hindu technicians be sent instead.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബജ്‌റംഗള്‍ നേതാവിന്റെ വധം; സര്‍ക്കാര്‍ കൈമാറിയ തുക ഫാസിലിന്റെ കുടുംബം വാടകകൊലയാളികള്‍ക്ക് നല്‍കിയെന്ന് ബിജെപി, അറിയില്ലെന്ന് സിദ്ധരാമയ്യ

National
  •  a day ago
No Image

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു 18ന് കേരളത്തിലെത്തും; 19 ന് ശബരിമല ദര്‍ശനം നടത്തും

Kerala
  •  a day ago
No Image

സുന്നി ഐക്യത്തിന് തുരങ്കം വയ്ക്കുന്നത് വഹാബി-മൗദൂദികൾ: മുക്കം ഉമർ ഫൈസി

Kerala
  •  a day ago
No Image

അഴിമതിയും അധികാര ദുര്‍വിനിയോഗവും; സഊദിയില്‍ 140 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍, പരിശോധന കടുപ്പിച്ച് നസഹ

latest
  •  a day ago
No Image

തൃശൂർ പൂരത്തിനോടനുബന്ധച്ച് പൊലിസിന്റെ സ്പെഷ്യൽ ഡ്രൈവ്: വലയിലായത് 15 മോഷ്ടാക്കൾ

Kerala
  •  2 days ago
No Image

ഇനി അൽപം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' ആവാം; അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാലയങ്ങളിലെ പാഠ്യ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുത്താൻ യുഎഇ

uae
  •  2 days ago
No Image

വിമാനയാത്രക്കിടെ എയര്‍ഹോസ്റ്റസിനെ ലൈംഗികമായി പീഡിപ്പിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

National
  •  2 days ago
No Image

ഹജ്ജ് തീർത്ഥാടകർക്ക് സു​ഗമമായ യാത്ര ഒരുക്കണം: 25,000 ബസുകൾ സജ്ജമാക്കി, വ്യോമ, കടൽ, റെയിൽ സർവിസുകൾ വിപുലീകരിച്ച് സഊദി അറേബ്യ 

Saudi-arabia
  •  2 days ago
No Image

അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

latest
  •  2 days ago
No Image

ഹൂതി മിസൈൽ ആക്രമണം: മെയ് ആറ് വരെയുള്ള ടെൽ അവീവ് സർവിസുകൾ നിർത്തി വച്ച് എയർ ഇന്ത്യ

International
  •  2 days ago