HOME
DETAILS

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

  
November 27, 2025 | 6:26 PM

Online platforms need control over obscene content Supreme Court instructs Center

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ഉള്ളടക്കങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി സമിതിക്ക് രൂപം നൽകാൻ കേന്ദ്ര സർക്കാരിന് സുപ്രിംകോടതി നിർദേശം നൽകി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാനാണ് സുപ്രിംകോടതിയുടെ നടപടി. ഇതിനായി നാലാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു.

യൂട്യൂബർമാരായ രൺവീർ അലഹബാദിയ, ആശിഷ് ചഞ്ചലാനി എന്നിവർ സമർപ്പിച്ച ഹരജികൾ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ്. സാമൂഹിക മാധ്യമങ്ങളിൽ വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ സ്വഭാവം പരിശോധിക്കാൻ ഒരു സംവിധാനം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. "പൊതു ഉപയോഗത്തിന് ഉപകാരപ്രദമല്ലാത്ത ഉള്ളടക്കമാണെങ്കിൽ, അത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകണം," ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുടെ പ്രസ്താവനയിൽ പറയുന്നു.

സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഭിപ്രായ സ്വാതന്ത്ര്യം ഒരു പൗരന്റെ അവകാശമാണെങ്കിലും അത് ദുരുപയോഗം ചെയ്യരുതെന്നും കോടതിയിൽ വ്യക്തമാക്കി. ഓൺലൈൻ ലോകത്തെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സുപ്രിംകോടതിയുടെ ഈ ഇടപെടൽ നിർണ്ണായകമാവുകയാണ്.

 

 

The Supreme Court of India has directed the Central Government to form a committee to regulate and control obscene and illegal content circulated on online platforms and social media. The directive was issued in response to petitions filed by YouTubers, emphasizing the need for a mechanism to monitor the nature of content being posted, and giving the government four weeks to comply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  2 hours ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  2 hours ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  2 hours ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  3 hours ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  2 hours ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  3 hours ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  4 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  4 hours ago
No Image

മിന്നു മണി ഡൽഹിയിൽ; അവസാന റൗണ്ടിൽ മലയാളി താരത്തെ സ്വന്തമാക്കി ക്യാപ്പിറ്റൽസ്

Cricket
  •  4 hours ago