'ഹാരിസ് റഹ്മാനിയുടെ വിയോഗം നഷ്ടമാക്കിയത് സമര്‍ഥനായ പ്രബോധകനെ'
കടമേരി: കടമേരി റഹ്മാനിയ്യ അറബിക് കോളജ് പൂര്‍വവിദ്യാര്‍ഥി ഹാരിസ് റഹ്മാനി മംഗലാപുരത്തിന്റെ ആകസ്മിക വേര്‍പാടിലൂടെ നഷ്ടമായത് സമര്‍പ്പിത പഠിതാവിനെയും സമര്‍ഥനായ പ്രബോധകനെയുമാണെന്ന് കടമേരി റഹ്മാനിയ്യ കാംപസില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര ഉദ്ഘാടനം ചെയ്തു. മരണപ്പെടുന്നതിനു ഒരാഴ്ച മുന്‍പ് റഹ്മാനിയ്യയില്‍ എത്തി ഗുരുനാഥന്‍മാരെയും സഹപാഠികളെയും കണ്ട് യാത്ര പറയുകയും സ്ഥാപനത്തിന്റെ കൊച്ചി വല്ലാര്‍പ്പാടത്തെ പുതിയ സംരംഭത്തിലേക്ക് തന്റെ വിഹിതവും നല്‍കിയിരുന്നു. രോഗശയ്യയിലുള്ള കൂട്ടുകാരനെയും പിരിഞ്ഞുപോയ ഗുരുനാഥന്‍മാരെയും വീട്ടില്‍പോയി സന്ദര്‍ശിക്കുകയും ചെയ്ത ഹാരിസ് റഹ്മാനി സുകൃതസന്ദേശം ബാക്കിവച്ചാണ് പിരിഞ്ഞുപോയതെന്ന് മാഹിന്‍ മുസ്‌ലിയാര്‍ പറഞ്ഞു. യൂസുഫ് റഹ്മാനി ചെമ്പ്രശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. മാഹിന്‍ മുസ്‌ലിയാര്‍ പുല്ലാര പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കോടൂര്‍ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ചിറക്കല്‍ ഹമീദ് ഫൈസി, സി.എച്ച് മഹ്മൂദ് സഅദി, യൂസഫ് മുസ്‌ലിയാര്‍ മലപ്പുറം, അബ്ദുസ്സമദ് റഹ്മാനി ചീക്കിലോട്ട്, കെ. മൊയ്തു ഫൈസി നിട്ടൂര്‍, നാസര്‍ നദ്‌വി ശിവപുരം, ശിഹാബ് റഹ്മാനി ചെമ്പ്രശ്ശേരി, മുസ്തഫ റഹ്മാനി വാവൂര്‍, അഷ്‌റഫ് റഹ്മാനി കാസര്‍കോട്, മജീദ് റഹ്മാനി വട്ടോളി, മുഹമ്മദലി റഹ്മാനി പുല്‍വെട്ട, സലാം റഹ്മാനി, അബ്ദുന്നാഫി റഹ്മാനി, റശീദ് റഹ്മാനി, ഫാരിസ് റഹ്മാന്‍ ദാരിമി, മിര്‍സ ഹുദവി, സിദ്ദീഖ് റഹ്മാനി പാക്കണ സംസാരിച്ചു. ബശീര്‍ ഫൈസി ചീക്കോന്ന് സ്വാഗതവും മുഹമ്മദ് റഹ്മാനി തരുവണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."